പുനൈ: നടി സൊണാലി കുൽക്കർണിയുടെ പുനൈയിലുള്ള നടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിതാവ് മനോഹർ കുൽക്കർണിയെ കത്തികൊണ്ട് കുത്തി.
അജയ് ഷെഡ്‌ഗേ എന്ന യുവാവാണ് ആക്രമണത്തിന് പിന്നിൽ. പൊലീസെത്തി വീടിന് സമീപത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. താൻ നടിയുടെ ആരാധകനാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനോഹർ കുൽക്കർണിയുടെ സ്ഥിതി ഗുരുതരമല്ല.
മറാഠി ചിത്രത്തിലൂടെയാണ് സൊണാലി പ്രശസ്തി നേടുന്നത്. കഴിഞ്ഞയിടയ്ക്കായിരുന്നു നടിയുടെ വിവാഹം. വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുകയാണ് താരം.