കൊച്ചി: സംസ്ഥാനത്ത് സ്വർണവില ആറുദിവസത്തെ ഇടവേളയ്ക്കുശേഷം വർദ്ധിച്ചു. പവന്റെ വില 400 രൂപകൂടി 36,880 രൂപയായി. ഗ്രാമിന്റെ വില 50 രൂപ വർദ്ധിച്ച് 4,610 രൂപയുമായി. മേയ് 20 മുതൽ 25വരെ 36,480 രൂപയിൽ തുടരുകയായിരുന്നു വില. ഡോളർ ദുർബലമായതോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. ഡോളർ സൂചിക നാലുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. യു.എസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരമായ 1.57ശതമാനത്തിലാണ്. ഇപ്പോഴും നിലനിർക്കുന്ന പണപ്പെരുപ്പ ഭീഷണിയാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.