തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും സർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്ന മരണസംഖ്യയും തമ്മിൽ പൊരുത്തപ്പെടാത്തത് സർക്കാർ ബോധപൂർവം നടത്തുന്ന കള്ളക്കളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു.
സർക്കാർ അവകാശവാദങ്ങൾ നിലനിറുത്താൻ വേണ്ടിയാണ് മരണത്തിന്റെ എണ്ണം കുറച്ചു കാണിക്കുന്നത്. കൊവിഡ് മൂലം മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് വേണ്ട സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും സനൽ ആവശ്യപ്പെട്ടു.