തിരുവനന്തപുരം: ജില്ലാ മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോപ്പറേറ്റീവ് സഹകരണ സംഘം നഗരസഭയുടെ കൊവിഡ് കൺട്രോൾ സെന്ററിലെ കാൾ സെന്ററിലേക്ക് ആവശ്യമായ ഹെഡ് ഫോണുകളും അനുബന്ധ സാധനങ്ങളും കൊവിഡ് പ്രതിരോധ ഉപകരണങ്ങളും നൽകി.

സംഘം പ്രസിഡന്റ് ബി.എസ്. ചന്തു, ജില്ലാ മുൻസിപ്പൽ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ എന്നിവർ മേയർ ആര്യാരാജേന്ദ്രന് കൈമാറി. ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഡി.ആർ. അനിൽ, എസ്. സലീം, ഡോ. റീന, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്, എസ്.എസ്. മിനു തുടങ്ങിയവരും പങ്കെടത്തു.