ഭാര്യ മുഖം മറച്ച ഫോട്ടോ പോസ്റ്റ് ചെയ്തതിന് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് ഇർഫാൻ പഠാന്റെ മറുപടി
മുംബയ് : ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിൽ ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറച്ചതിന്റെ പേരിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ഇർഫാന്റെ മകന്റെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രത്തിലാണ് സഫയുടെ മുഖം മായ്ച്ചിരുന്നത്. ഇതോടെ, ഭാര്യയുടെ മുഖം പുറത്തുകാണിക്കാൻ ഇർഫാൻ സമ്മതിക്കുന്നില്ലെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
എന്നാൽ ഭാര്യയാണ് ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും മുഖം മറയ്ക്കാനുള്ള തീരുമാനം ഭാര്യയുടേത് മാത്രമാണെന്നും പഠാൻ അറിയിച്ചു. ആ തീരുമാനമെടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടന്നും താൻ ഭാര്യയുടെ അധിപനല്ലെന്നും പങ്കാളിയാണെന്നും പഠാൻ വ്യക്തമാക്കി.