ലണ്ടൻ: കൊവിഡ് വാക്സിൻ ആദ്യമായി സ്വീകരിച്ച പുരുഷൻ എന്ന റെക്കോഡ് സ്വന്തമാക്കിയ ബിൽ വില്യം ഷേക്സ്പിയർ (81) നിര്യാതനായി. മസ്തിഷ്കാഘാതമാണ് മരണകാരണം. മേയ് 20 നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനായിരുന്നു ബിൽ ലണ്ടനിൽ ഫൈസർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ലോകപ്രശസ്ത നാടകകൃത്തായ വില്യം ഷേക്സിപിയറിന്റെ നാട്ടിൽ നിന്ന് 20 മൈൽ അകലെ വാർവിക്ഷയറിൽ താമസിച്ചിരുന്ന ഇദ്ദേഹം അന്ന് വാക്സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. അതേസമയം, വാക്സിനേഷന് മരണവുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.
റോൾസ് റോയ്സ് കമ്പനി ജീവനക്കാരനും പാരിഷ് കൗൺസിലറും ലേബർ പാർട്ടി പ്രവർത്തകനുമായിരുന്നു. ഫോട്ടാഗ്രാഫർ എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു.ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.