lak

കവരത്തി: ലക്ഷദ്വീപിൽ അശാന്തി വിതച്ച പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്തമാകുമ്പോഴും നിയന്ത്രണങ്ങൾ കടുപ്പിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ, കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനാണ് ഇന്നലത്തെ ഉത്തരവ്. നിയമനങ്ങൾ പുനഃപരിശോധിക്കും. കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കമാണിതെന്നാണ് സംശയം.

വിദഗ്ദ്ധ ചികിത്സയ്‌ക്കായി രോഗികളെ എയർ ആംബുലൻസിൽ (ഹെലികോപ്റ്റർ) കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. എയർ ആംബുലൻസ് അനുവദിക്കുന്ന കാര്യം ഇനി മെ​ഡി​ക്ക​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​എം.​കെ.​ സൗ​ദാ​ബി​​​ ​അ​ദ്ധ്യ​ക്ഷ​യാ​യ നാലംഗ സമിതി തീരുമാനിക്കും. ഇതുവരെ മെഡിക്കൽ ഓഫീസർക്ക് ഈ അനുമതി നൽകാമായിരുന്നു. പുതിയ ഉത്തരവനുസരിച്ച്, എയർ ആംബുലൻസിന് സിമിതി അനുമതി നൽകിയില്ലെങ്കിൽ രോഗികളെ കപ്പലിൽ കൊണ്ടുപോകണം. ​ര​ണ്ട് ​എ​യ​ർ​ ​ആം​ബു​ല​ൻ​സ് ​ഹെ​ലി​കോപ്ടറു​ക​ളാ​ണ് ​ഇ​വി​​​ടെ​യു​ള്ള​ത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുപ്പക്കാരനായ പ്രഫുൽ ഖോഡ പട്ടേൽ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. വെറും ആറു മാസം കൊണ്ടാണ് പട്ടേലിന്റെ പരിഷ്‌കാരങ്ങൾ ജനങ്ങളെ തെരുവിലിറക്കിയത്.

 ജീ​വ​ന​ക്കാ​രു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​ ​പ​രി​​​ശോ​ധി​​​ക്കു​ന്നു
സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​താ​ണ് ​മ​റ്റൊ​രു​ ​ഉ​ത്ത​ര​വ്.​ ​ക​ഴി​ഞ്ഞ​ 20​ന് ​പു​റ​ത്തി​​​റ​ങ്ങി​യ​​​ ​ഉ​ത്ത​ര​വി​​​ൽ​ ​കാ​ര്യ​ക്ഷ​മ​ത​ ​ഇ​ല്ലാ​ത്ത​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കു​മെ​ന്ന് ​വ്യ​ക്ത​മാ​ക്കി​​​യി​​​ട്ടു​ണ്ട്.​ ജീ​വ​ന​ക്കാ​രെ​ ​നി​യ​മി​ക്കു​ന്ന​തി​നു​ള്ള​ ​സെ​ല​ക്ഷ​ൻ​ ​ബോ​ർ​ഡും​ ​പു​നഃസം​ഘ​ടി​പ്പി​ച്ചു.​ ​പു​തി​യ​ ​ബോ​ർ​ഡി​ൽ​ ​ത​ദ്ദേ​ശീ​യ​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ ​ജ​ന​പ്ര​തി​നി​ധി​ക​ളോ​ ​ഇ​ല്ല.​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ​ ​ഉ​പ​ദേ​ഷ്ടാ​വ്,​ ​ക​ള​ക്ട​ർ,​ ​ഫി​നാ​ൻ​സ് ​സെ​ക്ര​ട്ട​റി,​ ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​ഒ​ഫ് ​പൊ​ലീ​സ്,​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​സ​ർ​വീ​സ് ​എ​ന്നി​വ​രാ​ണ് ​പു​തി​യ​ ​അം​ഗ​ങ്ങ​ൾ.

 ഇന്ന് സർവകക്ഷിയോഗം

അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ ദ്വീപിൽ ഇന്നു വൈകിട്ട് നാലിന് ഓൺലൈനിൽ സർവകക്ഷി യോഗം ചേരും. എം.പി ഉൾപ്പെടെ എല്ലാ പാർട്ടി നേതാക്കളും പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ദ്വീപിലെ ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.

അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമഹർജി നൽകാനുള്ള ഒപ്പു ശേഖരണത്തിലാണ് ജനങ്ങൾ. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമനടപടികൾക്ക് ലക്ഷദ്വീപ് എം.പിയും വിവിധ സംഘടനകളും ആലോചിക്കുന്നു. ദേശീയ പ്രക്ഷോഭത്തിന് എൻ.സി.പിയും തീരുമാനിച്ചിട്ടുണ്ട്.

 കൊ​ച്ചി​​​യി​​​ൽ​ ​പ്ര​തി​​​ഷേ​ധം
അ​ഡ്മി​​​നി​​​സ്ട്രേ​റ്റ​റു​ടെ​ ​രാ​ജി​​​ ​ആ​വ​ശ്യ​പ്പെ​ട്ട് ​​ ​എം.​പി​​​മാ​രാ​യ​ ​ഹൈ​ബി​​​ ​ഈ​ഡ​നും​ ​കെ.​എ​ൻ.​ പ്ര​താ​പ​നും​ ​എ​റ​ണാ​കു​ള​ത്തെ​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​​​നി​​​സ്ട്രേ​ഷ​ൻ ഓ​ഫീ​സ് ​വ​ള​പ്പി​​​ൽ ഇ​ന്ന​ലെ​ ​കു​ത്തി​​​യി​​​രി​​​പ്പ് ​സ​മ​രം​ ​ന​ട​ത്തി​.

'സമുദ്രത്തിൽ, ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപ്. അധികാരത്തിലുള്ള അജ്ഞരായ വർഗീയവാദികൾ അതിനെ നശിപ്പിക്കുകയാണ്. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു".

- രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ്