തിരുവനന്തപുരം: മന്ത്രി ജി.ആർ. അനിൽ നഗരസഭ കൊവിഡ് കൺട്രോൾ റൂം സന്ദർശിച്ചു. മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, സെക്രട്ടറി എന്നിവരുമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചില പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് മന്ത്രി അറിയിച്ചു. നഗരസഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നഗരസഭയുടെ ആരോഗ്യകാര്യ സ്ഥിരംസമിതി മുൻ അദ്ധ്യക്ഷൻ കൂടിയായ മന്ത്രി പിന്തുണ വാഗ്ദാനം ചെയ്‌തു.

ബിനോയ് വിശ്വം എം.പിയും നഗരസഭയുടെ കൺട്രോൾ റൂം സന്ദർശിച്ചു. അദ്ദേഹം പ്രസിഡന്റായ എൻജിനിയേഴ്സ് ഫെഡറേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി സംഭാവന ചെയ്‌ത കൊവിഡ് പ്രതിരോധ സാമഗ്രികൾ മേയർക്ക് കൈമാറി.