koo

ന്യൂഡൽഹി: നിക്ഷേപ കമ്പനിയായ ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിൽ നടന്ന സീരീസ് ബി ഹണ്ടിംഗ് റൗണ്ടിൽ 30 മില്യൺ ഡോളർ സമാഹരിച്ച് തദ്ദേശീയ മൈക്രോബ്ലോഗിംഗ് സൈറ്റായ 'കൂ". നിലവിലെ നിക്ഷേപകരായ ആക്സൽ പാർട്ണേഴ്സ്, കലാരി കാപിറ്റൽ, 3 വൺ 4 കാപിറ്റൽ, ബ്ലൂം വെഞ്ചേഴ്സ്, ഡ്രീം ഇൻകുബേറ്റർ എന്നിവയും റൗണ്ടിൽ പങ്കെടുത്തിരുന്നു. കൂവിൽ എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള എൻജിനീയറിംഗ്, ഉത്പ്പന്നം, കമ്മ്യൂണിറ്റി ശ്രമങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ സമാഹരണത്തുക പ്രധാനമായും ഉപയോഗപ്പെടുത്തുക. അപ്രമേയ രാധാകൃഷ്ണൻ,​ മായങ്ക് ബിദാവത്ക എന്നിവരാണ് ഇന്ത്യൻ ഭാഷകൾക്കായുള്ള തദ്ദേശീയ ബ്ലോഗിംഗ് ആപ്പായ കൂ 2020 മാർച്ചിൽ സ്ഥാപിച്ചത്. ബംഗളൂരു ആണ് കമ്പനിയുടെ ആസ്ഥാനം.