തിരുവനന്തപുരം: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ എ.ഐ.വൈ.എഫ് പ്രവർത്തകർ സംഭാവനയായി നൽകിയ ഒരു ലക്ഷം രൂപ മന്ത്രി ജി.ആർ. അനിലിന് കൈമാറി. ഇതിന് പുറമെ വാക്‌സിൻ ചലഞ്ചിനായി 22,500 രൂപ എ.ഐ.വൈ.എഫ് പ്രവർത്തകർ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകിയിട്ടുണ്ട്.
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി അരുൺ കെ.എസ്, പ്രസിഡന്റ് എ.എസ്. ആനന്ദകുമാർ എന്നിവർ ചേർന്ന് മന്ത്രിക്ക് ചെക്ക് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റുമാരായ ആദർശ് കൃഷ്ണ, അൽജിഹാൻ എന്നിവർ പങ്കെടുത്തു.