eng

തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് 24 ന് നടത്തും. രാവിലെ 10 മുതൽ 12.30 വരെ ഒന്നാം പേപ്പറായ ഫിസിക്സും കെമിസ്ട്രിയും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ രണ്ടാം പേപ്പറായ ഗണിതശാസ്ത്രവുമാണ്.

എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി ഉടൻ ക്ഷണിക്കും. വിശദ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.

ജെ.​ഇ.​ഇ.​ ​ (​അ​ഡ്വാ​ൻ​സ്ഡ് ​)​​​ ​മാ​റ്റി ന്യൂ​ഡ​ൽ​ഹി​:​ ​ജൂ​ലാ​യ് 3​ന് ​ന​ട​ത്താ​നി​രു​ന്ന​ ​ജെ.​ഇ.​ഇ​ ​(​അ​ഡ്വാ​ൻ​സ്ഡ് ​)​​​ ​പ​രീ​ക്ഷ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​മാ​റ്റി​വ​ച്ച​താ​യി​ ​ഐ.​ഐ.​ടി​ ​ഖോ​ര​ഘ്പൂ​ർ​ ​അ​റി​യി​ച്ചു.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.