veenageorge

തിരുവനന്തപുരം: ഐ-സേഫ് എന്ന ഐ.എം.എയുടെ കൊവിഡ് സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ചെറുകിട-ഇടത്തരം ആശുപത്രികളിലും അണുബാധ നിയന്ത്രണം ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും സുരക്ഷാ മാനദണ്ഡങ്ങളിൽ പരിശീലനവും ഉപകരണങ്ങളും നൽകിവരുന്നു. രണ്ടാംഘട്ടത്തിൽ ഐ-സേഫ് ആശുപത്രികളിൽ കൊവിഡ് ചികിത്സ കൂടി സജ്ജമാക്കുകയാണ്. പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്റർ, മാസ്ക്, ആന്റിജൻ ടെസ്റ്റിംഗ് കിറ്റ് തുടങ്ങിയവ ലഭ്യമാക്കും.

എല്ലാ ജില്ലകളിലും ഹെൽപ്പ് ലൈൻ നടത്തും. സൗജന്യമായി പൾസ് ഓക്സിമീറ്ററും ഹെൽപ്പ് ലൈൻ വഴി ലഭ്യമാക്കും.