തിരുവനന്തപുരം: കേരളത്തിൽ രോഗവ്യാപനം കുറഞ്ഞുവരുന്നതായിട്ടാണ് വിലയിരുത്തലെങ്കിലും പൂർണമായും ആശ്വസിക്കാവുന്ന നില കൈവന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിവസേന രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗികളാകുന്നവരുടെ എണ്ണത്തേക്കാൾ വലുതാണ് എന്നത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തിൽ കാണുന്ന കുറവ്. എന്നാൽ രോഗവ്യാപനം സംബന്ധിച്ച ജാഗ്രതയിൽ തരിമ്പും വീഴ്ച വരുത്താൻ സാധിക്കാത്ത സാഹചര്യം തുടരുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ഐസിയു കിടക്കകളിലും വെന്റിലേറ്ററുകളിലും ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറച്ചുനാളുകൾ കൂടി നീണ്ടുനിൽക്കുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് ആശുപത്രികളിൽ കൂടുതൽ തിരക്കുണ്ടാകാതിരിക്കുക എന്നത് അനിവാര്യമാണ്. വാക്സിൻ സ്വീകരിച്ചു എന്നുകരുതി അശ്രദ്ധമായി ആരും പെരുമാറരുത്. നിലവാരമില്ലാത്ത പൾസ് ഓക്സിമീറ്ററുകൾ വാങ്ങരുത്. ഇത് സംബന്ധിച്ച് മികച്ച കമ്പനികളുടെ പട്ടിക പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സെക്രട്ടറിയേറ്റിൽ ഈ മാസം 30 മുതൽ പകുതി ജീവനക്കാർ എത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍സപ്ലൈസ്, സപ്ലൈകോ ജീവനക്കാര്‍ മുന്‍ഗണന നൽകും. വളം,കീടനാശിനി എന്നിവ വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാം. ടെക്‌നിക്കല്‍ സര്‍വകലാശാല അവസാന സെമസ്റ്റര്‍ പരീക്ഷ ഓണ്‍ലൈനായി നടത്തും. ജൂണ്‍ 15 മുതല്‍ സര്‍വകലാശാല പരീക്ഷ നടത്താനായേക്കും. വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേർന്നു.
ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം വരുന്നത് ഒഴിവാക്കണം. ഫയൽ നീക്കം,ഫയൽ തീരുമാനം എന്നിവയിൽ പുതിയ രീതി വേണം. ചീഫ് സെക്രട്ടറി മേൽനോട്ടം വഹിക്കണം. അഴിമതി കാണിച്ചാൽ സർക്കാർ സംരക്ഷിക്കില്ല. പി എസ് സി : റിട്ടയർമെന്റ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ മുൻഗണന നൽകി നടപ്പിലാകുമെന്ന് മുഖ്യമന്ത്രി. സ്മാർട്ട് കിച്ചൻ പദ്ധതി നടപ്പിലാക്കും. വിഴിഞ്ഞത്ത് 8 ജീവൻ രക്ഷിക്കാൻ സഹായിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.