isaf

കൊച്ചി: 2020-21 സാമ്പത്തിക വർഷം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രവർത്തന ലാഭം 28.07ശതമാനം വർദ്ധിച്ച് 415.84 കോടി രൂപയിലെത്തി. മുൻവർഷം ഇത് 324.70 കോടി രൂപയായിരുന്നു. നിക്ഷേപങ്ങളിലും 28.04 ശതമാനം വാർഷികവർദ്ധന ഉണ്ടായി. ഇത്തവണത്തെ നിക്ഷേപം 8999 കോടി രൂപയായി. കറന്റ് അക്കൗണ്ട് ആൻഡ് സേവിംഗ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 81.99 ശതമാനം വർദ്ധിച്ച് 1784 കോടി ആയി. കരുതൽ നീക്കിയിരിപ്പായി 91 കോടി രൂപ മാറ്റിവച്ചതോടെ ബാങ്കിന്റെ വാർഷിക അറ്റാദായം 105.40 കോടി രൂപയായി.