കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സി എം ഡിയായിരുന്ന ടോമിൻ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി. മനുഷ്യാവകാശ കമ്മീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന എക്സ് കേഡര്‍ തസ്തിക പുതുതായി സൃഷ്ടിച്ചുകൊണ്ടാണ് മാറ്റം. കെ എഫ് സിയിൽ നിന്നും തന്നെ മാറ്റണമെന്ന് തച്ചങ്കരി സർക്കാരിനോട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ഈ നടപടിയെന്നാണ് സൂചന.
ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമ്മീഷനിൽ എത്തുന്നത്. ഡിജിപി ലോക്നാഥ് ബഹ്‌റയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തച്ചങ്കരി പരിഗണിക്കപ്പെടുന്നു എന്ന വാർത്തകൾ വരുന്നതിനിടെയാണ് ഈ പുതിയ നടപടി.
അതേസമയം, ഷർമിള മേരിയെ പുതിയ കായിക സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. അഭ്യന്തര സെക്രട്ടറിയായിരുന്ന സഞ്ജയ് കൗളിനെ കെഎഫ്സി എംഡിയായി മാറ്റി നിയമിച്ചു. ബി.അശോകിനെ വീണ്ടും ഊർജവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മുൻവൈദ്യുതി മന്ത്രി എം.എം.മണിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് അദ്ദേഹത്തെ നേരത്തെ ഊർജ്ജവകുപ്പിൽ നിന്നും കെ ടി ഡി എഫ് സി മാറ്റിയിരുന്നു.
content details: tomin j thachankary appointed in human rights commision as dg.