lottery

വാർസോ: വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ലോട്ടറിയുമായി പോളണ്ട്. ഒരു ലക്ഷം പോളിഷ്​ സ്ലോട്ടി ( ഏകദേശം 1.98 ​കോടി രൂപ) സമ്മാനത്തുകയുള്ള ലോട്ടറിയാണ് അവതരിപ്പിക്കുന്നത്. കൊവിഡ്​ പ്രതിരോധ ചുമതലയുള്ള മന്ത്രി മൈക്കൽ ഡൗർസിക്കാണ്​ ചൊവ്വാ​​ഴ്​ച ഇക്കാര്യം അറിയിച്ചത്​. 69 ശതമാനം പോളണ്ടുകാരും വാക്​സിൻ എടുക്കാൻ സമ്മതമാണെന്ന്​ അറിയിച്ചിട്ടുണ്ടെങ്കിലും ഇത്​ ഉറപ്പുവരുത്താനാണ്​ സർക്കാർ ലോട്ടറിയുമായി എത്തുന്നത്. സർക്കാർ സ്ഥാപനങ്ങളുടെയും ലോട്ടറി ഓപറേറ്റർമാരായ ടോട്ടലിസേറ്റർ സപോർടേവേിയുടെയും സഹകരണത്തോടെയാണ്​ പദ്ധതി നടപ്പാക്കുക.

ലോട്ടറിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 2,000 തികയ്ക്കുന്ന ഓരോ വ്യക്തിക്കും 500 സ്ലോട്ടികൾ ലഭിക്കും. രണ്ട് ഭാഗ്യശാലികൾക്ക്​ ഒരു ദശലക്ഷം സ്ലോട്ടികളും ഒരു ഹൈബ്രിഡ് കാറും നേടാനാകും. ഏറ്റവും ഉയർന്ന വാക്​സിനേഷൻ​ നിരക്ക് നേടുന്ന മുനിസിപ്പാലിറ്റികളെയും പ്രോത്സാഹിപ്പിക്കും, ആദ്യ 500 പേർക്ക് 75% എന്ന നിരക്കിൽ 100,000 സ്ലോട്ടികൾ നൽകും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രാജ്യത്ത്​ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മുനിസിപ്പാലിറ്റികൾക്ക് ഫയർ എഞ്ചിനുകൾ വാഗ്ദാനം ചെയ്​തിരുന്നു.