srilankan-ship

കൊ​ളം​ബോ​:​ ​ശ്രീ​ല​ങ്ക​യി​ലെ​ ​കൊ​ളം​ബോ​ ​തീ​ര​ത്തി​ന് ​സ​മീ​പം നങ്കൂരമിട്ടിരുന്ന ​ച​ര​ക്ക് ​ക​പ്പ​ലി​ലെ​ ​തീ​ ​അ​ണ​യ്ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​രു​ന്നു.​ ​കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെ മേയ് 20നാണ് തീപിടുത്തമുണ്ടായത്. ഹ​സി​റ​യി​ൽ ​നി​ന്ന് ​ച​ര​ക്ക് ​നി​റ​ച്ച് ​കൊ​ളം​ബോ​യി​ലേ​ക്ക് ​പു​റ​പ്പെ​ട്ട​ ​എം​വി​ ​എ​ക്സ് ​(​m​v​ ​X​)​ ​പ്ര​സ് ​പേ​ൾ​ ​എ​ന്ന​ ​ക​പ്പ​ലി​ലാ​ണ് ​തീപി​ടു​ത്ത​മു​ണ്ടാ​യ​ത്. ​തീ​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യെ​ങ്കി​ലും​ ​പൂർണ​മായി ​അ​ണ​യ്ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.​ ​കൊ​ളം​ബോ​ ​തീ​ര​ത്ത് ​നി​ന്ന് 18​ ​കി.​മീ​ ​വ​ട​ക്ക് ​പ​ടി​ഞ്ഞാ​റ് ​ഭാ​ഗ​ത്താ​ണ് ​ക​പ്പ​ൽ​ ​ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​ത്.

സ​ഹാ​യ​വു​മാ​യി​ ​ഇ​ന്ത്യ​ൻ​ ​തീ​ര​സു​ര​ക്ഷാ​ ​സേ​ന​യും​ ​രം​ഗ​ത്തു​ണ്ട്.​ ​അ​ഗ്നി​സു​ര​ക്ഷ,​ ​പൊ​ല്യൂ​ഷ​ൻ​ ​റെ​സ്‌​പോ​ൺ​സ് ​എ​ന്നി​വ​യി​ൽ വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​ ​ഇ​ന്ത്യ​ൻ​ ​തീ​ര​സു​ര​ക്ഷാ​സേ​ന​യു​ടെ​ ​വൈ​ഭ​വ്,​ ​വ​ജ്ര​ ​എ​ന്നീ​ ​ക​പ്പ​ലു​ക​ളെ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തിനാ​യി​ ​ കൊ​ളം​ബോ​ ​തീ​ര​ത്തേ​ക്ക് ​അ​യ​ച്ചു.​ ​ശ്രീ​ല​ങ്ക​ൻ​ ​അ​ധി​കൃ​ത​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​പ്ര​കാ​ര​മാ​ണ് ​ക​പ്പ​ലുകൾ ​അ​യ​ച്ച​തെ​ന്ന് ​ഇ​ന്ത്യ​ൻ​ ​പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ ​വ​ക്താ​ക്ക​ൾ​ ​വ്യ​ക്ത​മാ​ക്കി.​ ​ക​പ്പ​ലി​ലെ​ 25​ ​ക്രൂ​ ​അം​ഗ​ങ്ങ​ളേ​യും​ ​ര​ക്ഷ​പ്പെ​ടു​ത്തി.​ ​ഇ​വ​രി​ൽ​ ​അ​ഞ്ച് ​പേ​ർ​ ​ഇ​ന്ത്യക്കാ​രാ​ണ്.
തീ​ര​സു​ര​ക്ഷാ​സേ​ന​യു​ടെ​ ​കൊ​ച്ചി​യി​ലേ​യും​ ​ചെ​ന്നൈ​യി​ലേ​യും​ ​ര​ണ്ട് ​ക​പ്പ​ലു​ക​ളും​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​സ​ജ്ജ​മാ​ണ്.​ ​ആ​കാ​ശ​ ​നി​രീ​ക്ഷ​ണ​ത്തി​നാ​യി​ ​ചെ​ന്നൈ​യി​ൽ​ ​നി​ന്നും​ ​കൊ​ച്ചി​യി​ൽ​ ​നി​ന്നു​മു​ള​ള​ ​ര​ണ്ട് ​എ​യ​ർ​ക്രാ​ഫ്റ്റു​ക​ളും​ ​സ​ജ്ജ​മാ​യി​ട്ടു​ണ്ട്.​ ​അ​ടി​യ​ന്ത​ര​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​ ​തീ​ ​പൂ​ർ​ണ​മാ​യും​ ​അ​ണ​യ്ക്കാ​ൻ​ ​സാ​ധി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.