santhosh-pandit

ലക്ഷദ്വീപിനായി 'കരയുന്ന' നടന്മാരും സാംസ്കാരിക നായകന്മാരും കേരളത്തിലെ ചില സാഹചര്യങ്ങളെക്കുറിച്ചും പ്രതികരിക്കേണ്ടതുണ്ടെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ഭരണം സംബന്ധിച്ച വിവാദങ്ങളെ കുറിച്ച് പ്രതികരിച്ചുകൊണ്ട് ഇദ്ദേഹം രംഗത്തെത്തിയത്. 'പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ കുറിപ്പ് പങ്കുവച്ചത്.

വിഷയത്തിൽ ലക്ഷദ്വീപിന്‌ അനുകൂലമായി സോഷ്യൽ മീഡിയ വഴി പ്രതികരിച്ച നടീനടന്മാരെ ഉദ്ദേശിച്ചുകൊണ്ട്, 'കർഷക സമരത്തിനായി വായ തുറന്ന ചില വലിയ നടന്മാർ ഇപ്പോൾ ലക്ഷദ്വീപിൽ മദ്യം നിരോധിക്കാൻ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ'-എന്നും സന്തോഷ് പണ്ഡിറ്റ് തന്റെ പോസ്റ്റിലൂടെ പരിഹസിക്കുന്നു. നടൻ പൃഥ്വിരാജ്, സലിം കുമാർ സണ്ണി വെയിൻ, സംവിധായിക ഗീതു മോഹൻദാസ് തുടങ്ങിയവരാണ് ലക്ഷദ്വീപിനെ അനുകൂലിച്ചുകൊണ്ടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ചുവടെ:

'പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം .. save Kerala (കുറെ കേരളത്തിലെ കുടുംബങ്ങൾ എങ്കിലും രക്ഷപ്പെടും)

കഴിഞ്ഞ തവണ കാർഷിക സമരത്തിന്റെ സമയത്തു വായ തുറന്ന ചില വലിയ നടന്മാർ ഇപ്പോൾ ലക്ഷദ്വീപിൽ മദ്യം നിരോധിക്കാൻ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ . (2019 December ആയിരുന്നു അവരുടെ ആ കരച്ചിൽ . ആ സമയം വായ തുറന്ന നടന്മാരുടെ പുതിയ സിനിമ റിലീസ് ഉണ്ടായിരുന്നു.

ആ സിനിമകൾക്ക് ചില വിഭാഗം ആളുകൾ കണ്ടു പിന്തുണ കിട്ടുവാൻ ആയിരുന്നു ആ കർഷക "പ്രേമം" കാണിച്ചത്.) അതിനു ശേഷം പഞ്ചാബിലെ കർഷകർ ഇപ്പോഴും സമരം ചെയ്യുന്നുണ്ട് . പക്ഷെ പുതിയ സിനിമകൾ റിലീസ് ഇല്ലാത്തതിനാൽ ഒരു നടനും വീണ്ടും അവർക്കായി കരയുന്നില്ല .


ലക്ഷദ്വീപിന്‌ വേണ്ടി കരയുന്ന നടന്മാരും സാംസ്കാരിക നായകന്മാരും കേരളത്തിനായും കരയേണ്ട വിഷയം ഉണ്ട്. ലക്ഷദ്വീപിലെന്ന പോലെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കും ഉച്ചക്ക് ചിക്കൻ കറി , ബിരിയാണി , വലിയ മീന് പൊരിച്ചത് കേരളത്തിലും വിളമ്പണ്ടെ ?


തീരദേശ നിയമത്തിൻ്റെ പേരിൽ ലക്ഷദ്വീപിൽ മാത്രമല്ല, കേരളത്തിലും എത്രയോ കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട്.

ആ പൊളിച്ച കെട്ടിടങ്ങൾ കേരള സർക്കാർ തന്നെ വീണ്ടും കെട്ടിക്കൊടുക്കണം എന്നും പറഞ്ഞു പോസ്റ്റ് ഇടാമല്ലോ?

ലക്ഷദ്വീപിലെ പോലെ , കേരളത്തിലും പഞ്ചായത്തുകൾ തോറും സർക്കാർ ഫാമുകൾ സ്ഥാപിച്ച് കേരളത്തിലും നല്ല ഗുണനിലവാരമുള്ള പാൽ ലഭ്യമാക്കണം എന്നൊക്കെ പറഞ്ഞും പോസ്റ്റാം.

ഗുണ്ടാ നിയമവും യുഎപിഎ യും ലക്ഷദ്വീപിൽ മാത്രമല്ല. കേരളത്തിലും ഉണ്ടല്ലോ . ആ നിയമങ്ങൾ ലക്ഷദ്വീപിൽ മാത്രം മാറ്റിയാൽ മതി എന്നാണോ ഈ സാംസ്കാരിക നായകന്മാർ പറയുന്നത്?


അങ്ങനെ കേരളത്തെ ഇനിയെങ്കിലും ലക്ഷദ്വീപ് പോലൊരു "സമാധാനം നിറഞ്ഞ നാടാക്കി" മാറ്റുന്നതിനെ കുറിച്ചും നമ്മുക്ക് ചർച്ച ചെയ്യേണ്ടേ?

ലക്ഷ്വദീപിൽ ഇത്രയും കാലമായി ഒരു കള്ളവും ഇല്ല , ചതിയും ഇല്ല എള്ളോളമില്ല പൊളി വചനം എന്ന് ചിന്തിക്കുന്നവർ കേരളവും ലക്ഷദ്വീപിലെ പോലെ ആക്കുവാൻ ഇവിടെയും മദ്യ നിരോധനവും , രാഷ്ട്രീയ ആക്രമണങ്ങൾ ഇല്ലാതാക്കുവാനും ശ്രമിക്കണം. #SaveKeralam (ലക്ഷദ്വീപ് പോലെ)

(വാൽകഷ്ണം . ലക്ഷദ്വീപിൽ മദ്യം വേണ്ട... കേരളത്തിൽ മൊത്തം ഒഴുക്കാം അതെന്താ അങ്ങനെ?)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ, മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല).'

content details: santhosh pandit ridicules actors who supported lakshadweep on social media.