എസ്.എസ്. രാജമൗലിയുടെ 'ആർആർആർ' എന്ന ചിത്രത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ, സാറ്റലൈറ്റ് കരാറിൽ ഏർപ്പെട്ട് പെൻ സ്റ്റുഡിയോ. സാറ്റലൈറ്റ്, ഡിജിറ്റര്‍, ഇലക്ട്രോണിക് റൈറ്റുകളുടെ വില്‍പ്പന നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നേട്ടത്തെക്കുറിച്ചുളള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്സ് ആരൊക്കെയാണ് വാങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
ചിത്രം 2021 ഒക്ടോബർ പതിമൂന്നോടെ തീയറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ കൊവിഡ് മഹാമാരി കണക്കുകൂട്ടലുകൾ തെറ്റിക്കുമോയെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. തീയറ്റർ റിലീസിനു ശേഷമാകും ഡിജിറ്റർ, സാറ്റലൈറ്റ് സ്ട്രീമിംഗ് നടക്കുക.
സീ5, നെറ്റ്ഫ്ലിക്‌സ് എന്നീ പ്ലാറ്റ് ഫോമുകളിലൂടെയാകും തീയറ്റർ റിലീസിന് ശേഷം ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുക. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ5ൽ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്‌സിലും. വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ലിക്‌സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്‌സിൽ എത്തും.
ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം ഹിന്ദിയില്‍ സീ സിനിമയ്ക്കാണ്. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകൾക്കാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും. ബാഹുബലി സിരീസിനു ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് 'ആർആർആർ'.
തീയറ്റർ റെെറ്റ്സ് വിറ്റതിലൂടെ മാത്രം 'ആർആർആർ' 570 കോടിയോളം രൂപ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രീ-റിലീസ് ബിസിനസിലൂടെ മാത്രം 900 കോടിയോളം രൂപ നേടിയതായ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. റാം ചരണും ജൂനിയർ എൻടിആറും നായകന്മാരായി എത്തുന്ന ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങിയ വൻ താരനിര തന്നെ ഭാഗമായിട്ടുണ്ട്.