നടി പൗളി വത്സന്റെ പേരിൽ വന്ന വ്യാജ വാർത്തയ്ക്കെതിരെ അഹാന കൃഷ്ണൻ. സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് പൗളിയുടെ പേരിൽ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ പോസ്റ്റുകൾ വ്യാജമാണെന്ന് പൗളി തന്നെ വ്യക്തമാക്കിയതിനു പിന്നാലെയാണ് വ്യാജ വാർത്ത നൽകിയവർക്കെതിരെ അഹാന രംഗത്തെത്തിയത്.
'കുടുംബത്തിലെ എല്ലാവർക്കും കൊവിഡ്; ഭർത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞ് മലയാളികളുടെ പ്രിയ പൗളി ചേച്ചി' എന്ന തലക്കെട്ടോടെയാണ് വ്യാജ വാർത്ത പ്രചരിക്കപ്പെട്ടത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ അഹാന പൗളി വത്സനോട് സംസാരിക്കുകയും സത്യാവസ്ഥ മനസിലാക്കുകയും ചെയ്യുകയായിരുന്നു. അവർക്കുമുണ്ട് ആത്മാഭിമാനം എന്ന കുറിപ്പോടെ സത്യാവസ്ഥ വിവരിച്ച് അഹാന സോഷ്യൽ മീഡിയയിലൂടെയാണ് രംഗത്തെത്തിയത്.
പണത്തിന് ആവശ്യമുണ്ടെന്നോ, അതിനു വേണ്ടി പരസ്യമായി സഹായം ചോദിക്കുകയോ ചെയ്തിട്ടില്ല. വാര്‍ത്ത പ്രചരിച്ചതു മുതല്‍ പലയിടങ്ങളില്‍ നിന്നും പൗളിയുടെ അക്കൗണ്ടിലേക്ക് സംഭാവന വരുന്നുണ്ട്. സഹായിക്കാനെത്തിയ സുമനസുകളോട് നന്ദി അറിയിച്ചു കൊണ്ടു തന്നെ പൗളി ആ സംഭാവനകള്‍ തിരിച്ചയക്കുകയാണ്. ഇത്തരം വിവരങ്ങള്‍ നിജസ്ഥിതി മനസിലാക്കാതെ പ്രചിരിപ്പിക്കുമ്പോള്‍ അവര്‍ക്കും ആത്മാഭിമാനം ഉണ്ടെന്ന കാര്യം ഓര്‍ക്കണം. ഇക്കാര്യങ്ങള്‍ തന്നോട് പറയവേ തന്നെ പൗളി അസ്വസ്ഥയായിരുന്നു. സത്യാവസ്ഥ മനസിലാക്കാതെ നടക്കുന്ന വെറും നുണ പ്രചാരണം മാത്രമാണ് ഇതെന്നും അഹാന വ്യക്തമാക്കി.
പൗളിയുടെ കുടുംബാംഗങ്ങൾക്ക് കൊവിഡ് പോസിറ്റീവാണെന്ന കാര്യം സത്യമാണ്. എന്നാൽ ഇതു പറഞ്ഞ് അവർ ആരോടും പണം ചോദിച്ചിട്ടില്ല. താൻ ജോലി ചെയ്ത കാശു തന്നെ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. അതെല്ലാം തനിക്ക് അസുഖമാമെന്ന് അറിഞ്ഞപ്പോള്‍ തന്റെ അക്കൗണ്ടിലേക്ക് വന്നു. പിന്നെ ഞാന്‍ ആരേയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലല്ലോ. അതുമാത്രമല്ല ഞാന്‍ ആരോടും ഒരിക്കലും സഹായം ചോദിക്കുന്ന ആളല്ല. എനിക്ക് വ്യക്തിപരമായി തന്നെ സഹായിക്കാന്‍ ഒരുപാട് പേരുണ്ടെന്നും പൗളി വ്യക്തമാക്കിയിരുന്നു.