ഭക്ഷ്യവിഭവങ്ങൾക്ക് രുചി കൂട്ടുന്ന ഇത്തിരി കുഞ്ഞൻ കടുകിന് ആരോഗ്യഗുണങ്ങൾ നിരവധിയാണ്. വിറ്റാമിൻ ഇ, എ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, മാംഗനീസ്, കോപ്പർ എന്നിവയാൽ സമ്പന്നമാണ് കടുക്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
കടുകിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിലൂടെ മൈഗ്രേൻ, കടുത്ത തലവേദന എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നു. ഇതിൽ ഉൾപ്പെട്ടിട്ടുള്ള നാരുകൾ ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
കടുകെണ്ണ രക്തത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അർബുദ കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കാൻ കഴിവുണ്ട്. ഇവയിലെ ആന്റി ഓക്സിഡന്റുകൾ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളെ തടയും.