petrol

തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും കൂടി. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് വർദ്ധിച്ചത്. ഇതോടെ 93 രൂപ 90 പൈസയാണ് കൊച്ചിയിൽ പെട്രോൾ വില. ഡീസൽ വില 89 രൂപ 28 പൈസയായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 73 പൈസയും ഡീസലിന് 90 രൂപ 90 രൂപ 94 പൈസയുമാണ് വില.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. കഴിഞ്ഞ മേയ് മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തൊന്ന് രൂപയായിരുന്നു.