nishkumar

​​​ലണ്ടൻ: ബ്രിട്ടനിലെ പ്രസിദ്ധ ടി വി കോമഡി താരമായ നിഷ് കുമാർ രണ്ട് ലക്ഷം രൂപ കേരളത്തിലെ കൊവിഡ് ദുരിതാശ്വാസത്തിന് സംഭാവന ചെയ്‌തു. കേരളത്തിലെ ആശുപത്രികൾക്ക് വേണ്ട അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകാനായാണ് ബ്രിട്ടനിൽ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് മലയാളി കൂടിയായ നിഷ് കുമാർ സംഭാവന നൽകിയത്. ഒപ്പം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും 62,000 രൂപ സംഭാവന നൽകുകയുണ്ടായി. ഇതിനകം ബ്രിട്ടനിൽ നിന്നും ആറ് ലക്ഷം രൂപ സംഭാവനയായി ഫണ്ടിലേക്ക് ലഭിച്ചു.

മുഖ്യമായും പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഡോ അർച്ചന സോമന്‍റെ നേതൃത്വത്തിൽ സ്വരൂപിക്കുന്ന ഫണ്ടിലേക്കാണ് സംഭാവന. ആദ്യ ഗഡുവായി വാങ്ങിയ ഓക്‌സിജൻ ഫ്ലോ മീറ്റേഴ്‌സ് തുടങ്ങിയ ഉപകരണങ്ങൾ നൽകികഴിഞ്ഞു. ഇതോടൊപ്പം ഡോ അയിഷ കുഞ്ചുവും അമേരിക്കയിൽ നിന്നും നാല് ലക്ഷത്തോളം രൂപ സമാഹരിച്ചു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ ഡോ സുരേഷ്‌കുമാർ, പാലക്കാട്ടെ ഡോ ബീന തുടങ്ങിയവരുടെ സഹായത്തോടെയാണ് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നത്.