lakshadweep

കൊച്ചി: ലക്ഷദ്വീപിലെ കപ്പലുകളിലേക്കുള‌ള ജീവനക്കാരെ നിയമിക്കുന്നതിനുള‌ള കരാർ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് നൽകാൻ പുതിയ അഡ്‌മിനിസ്‌ട്രേ‌റ്റർ പ്രഭുൽ ഖോഡ പട്ടേലിന്റെ നീക്കം. നിലവിൽ ഈ ജീവനക്കാരുടെ കരാർ നിയമന ചുമതല ലക്ഷദ്വീപ് ഡവലപ്മെ‌ന്റ് കോർപറേഷൻ ലിമി‌റ്റഡിന്റെ (എൽ‌ഡി‌സി‌എൽ) കപ്പൽ വിഭാഗത്തിനാണ്.

ഇവരുടെ അധികാരങ്ങൾ എടുത്തുമാറ്റാൻ അഡ്‌മിനിസ്‌ട്രേഷൻ തീരുമാനിച്ചത് കാട്ടി എൽഡി‌സിഎലിന് ഷിപ്പിംഗ് കോർപറേഷൻ കത്തയച്ചു.കൊവിഡ് സാഹചര്യമായതിനാൽ ആറ് മാസത്തേക്ക് നിലവിലെ സ്ഥിതി തുടരാമെന്നും അതുകഴിഞ്ഞ് ജീവനക്കാരുടെ നിയമന രേഖകൾ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് കൈമാറണമെന്നാണ് കത്തിലെ ആവശ്യം.

നിലവിൽ 800 പേരോളം ഇത്തരത്തിൽ കരാർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം ലക്ഷദ്വീപ് നിവാസികളും ബാക്കി മലയാളികളുമാണ്. ഇവർക്കെല്ലാം പുതിയ തീരുമാനം വഴി ജോലി നഷ്‌ടമാകാനുള‌ള സാദ്ധ്യതയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.