zidane

മാഡ്രിഡ് : സിനദിൻ സിദാൻ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഇക്കാര്യം ക്ളബ് വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞയാഴ്ച റയൽ വി‌ടുന്നതായ വാർത്തകൾ പുറത്തുവന്നപ്പോൾ സിദാൻ നിഷേധിച്ചിരുന്നു.

റയലിന് ഇക്കുറി ലാ ലിഗ കിരീടം നഷ്ടപ്പെടുകയും ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് പരാജയപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് സിദാൻ പടിയിറങ്ങുന്നത്.കഴിഞ്ഞ 11 സീസണിനിടെ ആദ്യമായാണ് റയൽ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്. 2022 വരെ സിദാന് ക്ളബുമായി കരാറുണ്ടായിരുന്നു.

റയലിലേക്കുള്ള സിദാന്റെ രണ്ടാം വരവായിരുന്നു ഇത്തവണത്തേത്. നേരത്തെ 2016-ൽ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെത്തിയ സിദാൻ ടീമിനെ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. തുടർന്ന് 2018 മെയ് 31-ന് ക്ലബ്ബ് വിട്ടു. 2019-ലായിരുന്നു രണ്ടാം വരവ്.

11​ ​
കി​രീ​ട​ങ്ങൾ

l റ​യ​ലി​ന്റെ​ ​മു​ൻ​ ​താ​രം​ ​കൂ​ടി​യാ​യ​ ​സി​ദാ​ന്റെ​ ​പ​രി​ശീ​ല​ന​ത്തി​ന് ​കീ​ഴി​ൽ​ ​ക്ള​ബ് 11​ ​കി​രീ​ട​ങ്ങ​ളാ​ണ് ​നേ​ടി​യ​ത്.​
l 2016​ ​സീ​സ​ണി​നി​ടെ​ ​റാ​ഫേ​ൽ​ ​ബെ​നി​റ്റ്സി​നെ​ ​മാ​റ്റി​യ​പ്പോ​ഴാ​ണ് ​സി​ദാ​ൻ​ ​ആ​ദ്യ​മാ​യി​ ​റ​യ​ൽ​ ​സീ​നി​യ​ർ​ ​ടീ​മി​ന്റെ​ ​പ​രി​ശീ​ല​ക​നാ​യ​ത്.​
​l ആ​ദ്യ​ ​സീ​സ​ണി​ൽ​ത്ത​ന്നെ​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​ജേ​താ​ക്ക​ളാ​ക്കി.​ ​തൊ​ട്ട​ടു​ത്ത​ ​ര​ണ്ട് ​സീ​സ​ണു​ക​ളി​ലും​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​കി​രീ​ട​നേ​ട്ടം​ ​ആ​വ​ർ​ത്തി​ച്ച് ​ഹാ​ട്രി​ക് ​സ്വ​ന്ത​മാ​ക്കു​ന്ന​ ​ആ​ദ്യ​ ​കോ​ച്ചാ​യി.​ ​
l ക​ളി​ക്കാ​ര​നാ​യും​ ​കോ​ച്ചാ​യും​ ​റ​യ​ലി​ന് ​വേ​ണ്ടി​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​നേ​ടി​യ​ ​റെ​ക്കാ​ഡും​ ​സി​ദാ​ന് ​സ്വ​ന്ത​മാ​ണ്.​ ​ര​ണ്ട് ​ത​വ​ണ​ ​സ്പാനി​ഷ് ലാ​ ​ലി​ഗ​ ​കി​രീ​ട​വും​ ​നേ​ടി​ക്കൊ​ടു​ത്തു.