arrest

അസർബൈജാൻ: നുഴഞ്ഞുകയറി അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച ആറ് അർമേനിയൻ സൈനികരെ പിടികൂടിയെന്ന് അസർബൈജാൻ. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് സംഭവം.അസർബൈജാൻ അതിർത്തി കടന്ന് കൽബജാർ ജില്ലയിലെ യുഖാരി അയ്രിം സെറ്റില്‍മെന്റിലൂടെയാണ് അർമേനിയൻ സായുധ സേന കടന്നതെന്നാണ് റിപ്പോർട്ടുകൾ.

അതിർത്തിയിൽ അർമേനിയൻ സായുധ സേനയുടെ നിരവധി സൈനിക വാഹനങ്ങൾ ടാങ്കുകൾ ഉൾപ്പെടെ രാവിലെ മുതൽ ശ്രദ്ധയില്‍പ്പെട്ടെന്നും അതിന്റെ തുടർച്ചയായാണ് നുഴഞ്ഞ് കയറ്റക്കാരെ പിടികൂടിയതെന്നും അസർബൈജാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു