കീവ്: വിമാനത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് വ്യാജസന്ദേശം നൽകി മാദ്ധ്യമപ്രവർത്തകനായ റൊമാൻ പ്രോട്ടേസെവിച്ചിനെ അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച് ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകാണ്ട് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് ലൂകാഷെങ്കോ പറഞ്ഞു. വിമാനങ്ങൾ വഴിതിരിച്ചുവിടാൻ തീരുമാനം എടുത്തതിലൂടെ യൂറോപ്യൻ രാജ്യങ്ങൾ ബെലാറസിനെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യാത്രാവിമാനം ബലം പ്രയോഗിച്ച് ഇറക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന് മുകളിലൂടെ വിമാനം പറത്തേണ്ടതില്ലെന്ന് ഇ.യു തീരുമാനിച്ചിരുന്നു. അംഗരാജ്യങ്ങളുടെ വ്യോമപാതയോ വിമാനത്താവളങ്ങളോ ഉപയോഗിക്കാൻ ബെലറസിനെ അനുവദിക്കേണ്ടതില്ലെന്നും രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനും ഇ.യു തീരുമാനിച്ചിരുന്നു.
.