macron

പാരീസ്: പ്രമുഖ യൂട്യൂബർമാരോട് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബെറ്റിൽ പരാജയപ്പെട്ടതോടെ പ്രസിഡന്റിന്റെ കൊട്ടാര മുറ്റത്ത് അരങ്ങേറിയത് തകർപ്പൻ മെറ്റൽ ബാൻഡ്​ ഷോ. ദേശീയ ഗാനത്തിന്റെ മെറ്റൽ വേർഷനാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അവതരിപ്പിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാജ്യത്ത്​ കൊവിഡ്​ വ്യാപനം ആരംഭിച്ചതോടെയാണ്​ബെറ്റിന്റെ തുടക്കം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി യൂട്യൂബർമാരായ മഗ്​ഫ്ലൈയോടും കാർലിറ്റോയോടും ഒരു വീഡിയോ ചെയ്യാൻ മാക്രോൺ ആവശ്യപ്പെട്ടു. വീഡിയോയ്ക്ക്​ 10 ദശലക്ഷം കാഴ്​ചക്കാരുണ്ടാകുകയാണെങ്കിൽ അടുത്ത വീഡിയോ ചിത്രീകരിക്കാൻ എലിസി പാലസ്​ വിട്ടുതരാ​മെന്നായിരുന്നു മാക്രോണിന്റെ

വാഗ്ദാനം. വീഡിയോയ്ക്ക് ലഭിച്ചതാകട്ടെ 15 ദശലക്ഷം കാഴ്ചക്കാരെയും. ഇതോടെ, വാക്കുപാലിക്കാനായി മഗ്​ഫ്ലൈയേയും കാർലിറ്റോയെയും മക്രോൺ കൊട്ടാരത്തിലേക്ക്​ വിളിച്ചുവരുത്തി. രണ്ടു പേരും ഒരു കിടിലൻ മെറ്റൽ ബാൻഡ് ഷോ അവതരിപ്പിക്കുകയും ചെയ്തു.

ഷോയ്ക്ക് കാഴ്​ചക്കാരായി മറ്റ് രണ്ട് യുട്യൂബർമാരും മാക്രോണും മാത്രമാണുണ്ടായിരുന്നത്​