lockdown

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന് ശമനം ആകാത്തതിനാൽ പഞ്ചാബും പശ്ചിമ ബംഗാളും ലോക്ക്ഡൗൺ നീട്ടി. പഞ്ചാബിൽ ജൂൺ 10വരെയും പശ്ചിമ ബംഗാളിൽ ജൂൺ 15 വരെയുമാണ് നിയന്ത്രണം നീട്ടിയത്.

ലോക്ക്ഡൗൺ മൂലം കൊവിഡ് വ്യാപനം കുറയ്ക്കാനായതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബംഗാളിൽ ഇന്നലെ 16,225 പുതിയ രോഗികൾ. ആകെ രോഗികൾ 13,18,203.

പഞ്ചാബിൽ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവുണ്ട്. സ്വകാര്യ വാഹനങ്ങൾക്കുള്ള നിയന്ത്രണം ഒഴിവാക്കി. ബുധനാഴ്ച 4,124 പേർക്കാണ് പഞ്ചാബിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,52,235.