ഡമാസ്കസ്: സിറിയയിൽ ബുധനാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. ബശർ അൽ അസ്സദ് അധികാരക്കസേര ഉറപ്പിക്കുന്നതിനായാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാർ അംഗീകരിച്ച രണ്ട് പ്രതിപക്ഷ സ്ഥാനാർത്ഥികൾക്കെതിരെയാണ് അസ്സദ് മത്സരിച്ചത്. മുൻ പാർലമെന്റ്കാര്യ മന്ത്രി അബ്ദുല്ല സല്ലൂം അബ്ദുല്ല, പ്രതിപക്ഷ പാർട്ടിയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ തലവൻ മഹമൂദ് അഹ്മദ് മാരെ എന്നിവരാണ് എതിരാളികൾ. മറ്റ് 48 സ്ഥാനാർത്ഥികൾഅപേക്ഷ സമർപ്പിച്ചെങ്കിലും നിരസിച്ചു..
തിരഞ്ഞെടുപ്പിനെ എതിർത്ത് രാജ്യത്ത് ആയിരങ്ങൾ തെരുവിലിറങ്ങിയിരുന്നു. അൽബാബ്, അസാസ്, ഇദ്ലിബ് എന്നീ വടക്കൻ സിറിയൻ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധം അരങ്ങേറിയത്. യുദ്ധസമാന സാഹര്യം നിറഞ്ഞ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഹസനമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.