vv

പൊ​ൻ​കു​ന്നം​:​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ന​ഴ്‌​സാ​യി​രു​ന്ന​ ​ചി​റ​ക്ക​ട​വ് ​ഓ​ലി​ക്ക​ൽ​ ​ഷീ​ജ​ ​കൃ​ഷ്ണ​ന്റെ​ ​(​ഷീ​ന​ 43​)​ ​മ​ര​ണ​ത്തി​ന് ​പി​ന്നി​ൽ​ ​ഭ​ർ​തൃ​പീ​ഡ​ന​മെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​ആ​രോ​പി​ച്ചു.​ ​തി​ങ്ക​ളാ​ഴ്ച​ ​രാ​ത്രി​യാ​ണ് ​ഷീ​ജ​ ​താ​മ​സ​സ്ഥ​ല​ത്ത് ​മ​രി​ച്ച​താ​യി​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​വി​വ​രം​ ​ല​ഭി​ച്ച​ത്.​ ​

ഓ​ലി​ക്ക​ൽ​ ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും​ ​ശ്യാ​മ​ള​യു​ടെ​യും​ ​മ​ക​ളാ​ണ്.​ ​പാ​ലാ​ ​അ​മ​ന​ക​ര​ ​സ്വ​ദേ​ശി​യാ​യ​ ​ഭ​ർ​ത്താ​വ് ​ബൈ​ജു​ ​അ​വി​ടെ​ ​പ്ലം​ബിം​ഗ്,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ജോ​ലി​ക​ൾ​ ​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നുട. വ‌ർഷങ്ങളായി ഷീജയും ബൈജുവും കുടുംബസമേതം ഇംഗ്ലണ്ടിൽ താമസിച്ചുവരികയായിരുന്നു.
മ​ര​ണ​ത്തി​ന് ​തൊ​ട്ടു​മു​ൻ​പു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളോ​ട് ​ഷീ​ജ​ ​ത​ന്റെ​ ​കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സം​സാ​രി​ച്ചി​രു​ന്ന​തി​ന് ​തെ​ളി​വാ​യി​ ​ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​ല​ഭി​ച്ചു.​ ​ഭ​ർ​ത്താ​വു​മാ​യു​ള്ള​ ​അ​സ്വാ​ര​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​പ​നി​യാ​യി​ ​കി​ട​പ്പാ​യ​പ്പോ​ൾ​ ​പ​രി​ച​രി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ലെ​ന്നു​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഇ​വ​ർ​ ​സം​സാ​രി​ച്ച​താ​യാ​ണ് ​വി​വ​രം.​ ​ആ​റു​ല​ക്ഷം​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​ ​ശ​മ്പ​ള​മു​ണ്ടാ​യി​ട്ടും​ ​ത​നി​ക്ക് ​ജീ​വി​ത​ത്തി​ൽ​ ​സ്വ​സ്ഥ​ത​യി​ല്ലെ​ന്നും​ ​ജീ​വ​നൊ​ടു​ക്കു​മെ​ന്നും​ ​ഷീജ സൂ​ചി​പ്പി​ച്ചി​രു​ന്നുവത്രേ. ഇതോടെയാണ് ഷീജയുടെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവാണെന്ന് സംശയിക്കാന ബന്ധുക്കളെ പ്രേരിപ്പിച്ചത്.
ഷീ​ജ​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​കു​ട്ടി​ ​ജ​നി​ച്ച​പ്പോ​ൾ​ ​പ​രി​ച​ര​ണ​ത്തി​നാ​യി​ ​അ​മ്മ​ ​ശ്യാ​മ​ള​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​അ​ന്ന് ​ഷീ​ജ​യോ​ട് ​ഭ​ർ​ത്താ​വ് ​പ​രു​ഷ​മാ​യി​ ​പെ​രു​മാ​റു​മാ​യി​രു​ന്നെ​ന്ന് ​ശ്യാ​മ​ള​ ​പ​റയുന്നു. മ​ര​ണം​ ​ന​ട​ക്കു​ന്ന​ ​ദി​വ​സം​ ​മ​ക്ക​ളി​ൽ​ ​ഒ​രാ​ൾ​ക്ക് ​പ​നി​യാ​യ​തി​നാ​ൽ​ ​ജോ​ലി​സ്ഥ​ല​ത്തു​നി​ന്നെ​ത്തി​ ​ആ​ശു​പ​ത്രി​യി​ൽ​ ​കൊ​ണ്ടു​പോ​യെ​ന്നും​ ​തി​രി​കെ​ ​വീ​ടി​ന് ​മു​ന്നി​ൽ​ ​മ​ക​നെ​ ​ഇ​റ​ക്കി​വി​ട്ട് ​മ​ട​ങ്ങി​യെ​ന്നു​മാ​ണ് ​ഭ​ർ​ത്താ​വ് ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ ​മൊ​ഴി.​ ​
വീ​ട്ടി​ൽ​ ​ക​യ​റി​യ​ ​മ​ക​ൻ​ ​ഷീ​ജ​യെ​ ​മ​രി​ച്ച​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​മ​ക​ൻ​ ​അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ​മ​ട​ങ്ങി​യെ​ത്തി​യെ​ന്നും​ ​ഇ​യാ​ൾ​ ​മൊ​ഴി​ന​ൽ​കി. ബ​ന്ധു​ക്ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​നും​ ​മ​ര​ണ​ത്തി​ലെ​ ​ദു​രൂ​ഹ​ത​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​മൃ​ത​ദേ​ഹം​ ​നാ​ട്ടി​ലെ​ത്തി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​നി​വേ​ദ​നം​ ​ന​ൽ​കി.