തിരുവനന്തപുരം: ലക്ഷ്വദ്വീപിന്റെ കാര്യത്തിൽ കേരളത്തിലെ എല്ലാവർക്കും കടുത്ത വികാരം തന്നെയാണ് ഉള്ളതെന്നും ലക്ഷദ്വീപ് ജനത നമ്മുടെ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപ് വിഷയത്തിൽ സംയുക്ത നിലപാട് വേണമെന്ന നിലപാട് വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ടെന്നും ഇക്കര്യത്തിലുള്ള സർക്കാരിന്റെ നിലപാട് എന്തെന്നുമുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദ്വീപിലെ പ്രശ്നങ്ങളിൽ നിയമസഭ ഒരു പൊതുപ്രമേയം അംഗീകരിക്കുന്നത് ഔചിത്യപൂർവമായ നടപടിയായിരിക്കും. അതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുമുണ്ടെനും മുഖ്യമന്ത്രി വ്യക്തമാക്കി.