paytm

 ലക്ഷ്യം ₹21,800 കോടിയെന്ന് സൂചന

ന്യൂഡൽഹി: പ്രമുഖ ഡിജിറ്റൽ പേമെന്റ് ഇടപാടുകാരായ പേടിഎം 300 കോടി ഡോളറിന്റ (ഏകദേശം 21,800 കോടി രൂപ) പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങുന്നതായി ബ്ളൂംബെർഗിന്റെ റിപ്പോർട്ട്. നവംബറിലായിരിക്കും ഐ.പി.ഒ. ലക്ഷ്യംകണ്ടാൽ ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയായിരിക്കും അത്. 2015ൽ കോൾ ഇന്ത്യ സമാഹരിച്ച 15,000 കോടി രൂപയാണ് നിലവിലെ റെക്കാഡ്.

ബെർക്‌ഷെയർ ഹാത്തവേ, ആന്റ് ഗ്രൂപ്പ്, സോഫ്‌റ്റ് ബാങ്ക് തുടങ്ങിയ ആഗോള നിക്ഷേപകസ്ഥാപനങ്ങൾക്ക് പേടിഎമ്മിൽ ഓഹരി പങ്കാളിത്തമുണ്ട്. ഏപ്രിലിലെ കണക്കുപ്രകാരം 1,600 കോടി ഡോളർ മൂല്യവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റാർട്ടപ്പാണ് പേടിഎം. മാർച്ചിൽ 140 കോടി പണമിടപാടുകളാണ് പേടിഎമ്മിൽ നടന്നത്.