lakshadweep-

ലക്ഷദ്വീപ്: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന പുതിയ പരിഷ്കാരങ്ങളെക്കുറിച്ചുള്ള കളക്ടറുടെ വിശദീകരണം ലക്ഷദ്വീപിലെ സർവകക്ഷി യോഗം ഐക്യ കണ്‌ഠേന തള്ളി. ബി.ജെ.പി ഉൾപ്പെട്ട സർവകക്ഷിയോഗമാണ് കളക്ടറുടെ വിശദീകരണം തള്ളിയത്. ഓൺലൈൻ വഴിലാണ് യോഗം ചേർന്നത്. മറ്റന്നാൾ വീണ്ടും യോഗം ചേർന്ന് സർവകക്ഷികളും ഉൾക്കൊണ്ട സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കും.

അഡ്മിനിസ്‌ട്രേറ്ററെ കണ്ട് വിയോജിപ്പുകൾ അറിയിച്ച ശേഷം തുടർ പ്രക്ഷോഭങ്ങളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു. അതേസമയം ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന നിലപാട് ലക്ഷദ്വീപ് ബി.ജെ.പി ഘടകം ആവർത്തിച്ചു. എന്നാൽ ബീഫും ചിക്കനും കിട്ടാനില്ലെന്ന വാദം തെറ്റാണെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റർ നിയമപരിഷ്‌കാരങ്ങൾ പിൻവലിക്കും വരെ പ്രതിഷേധത്തിനൊപ്പം നിൽക്കുമെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു.

ഇന്ന് കൊച്ചിയിലാണ് ലക്ഷദ്വീപ് കലക്ടർ വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നടത്തിയത്. ലക്ഷദ്വീപിന്റെ വികസനത്തിനും ജനങ്ങളുടെ നന്മക്കുമാണ് പുതിയ പരിഷ്‌കാരമെന്നും കളക്ടർ പറഞ്ഞിരുന്നു,​