kk

എല്ലാവർക്കും പാർപ്പിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രധാൻമന്ത്രി ആവാസ് യോജനയും കേരള സർക്കാരിന്റെ ലൈഫ് മിഷനും അത്തരം പദ്ധതികളിൽപ്പെടുന്നു.. അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന നിരവധി കുടുംബങ്ങൾ നമ്മുടെ രാജ്യത്തുണ്ട്.. വഴിയോരങ്ങളിൽ സ്വിവറേജ് പൈപ്പിനുള്ളിലും കുടിവെള്ള പൈപ്പിനുള്ളിലും വസിക്കുന്ന കുടുംബങ്ങൾ ഇന്നും രാജ്യത്തിന്റെ എല്ലായിടത്തും. എന്നാൽ ഈ പൈപ്പുകൾക്കുള്ളിലും അടച്ചുറപ്പുള്ള ഒരു വീട് പണിയാം എന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാന സ്വദേശിയായ പെരള മാനസ റെഡ്ഡി എന്ന ഇരുപത്തിമൂന്നുകാരി.

ഉപയോഗശൂന്യമായ സീവേജ് പൈപ്പുകൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിൽ വീടുകൾ നിർമ്മിക്കുകയാണ് മാനസ ലക്ഷ്യമിടുന്നത്.. 'ഹോങ്കോംഗിലെ ജെയിംസ് ലോ സൈബർ ടെക്ചർ എന്ന കമ്പനി രൂപകല്പന ചെയ്ത ഒപോഡ് ട്യൂബ് ഹൗസ് എന്ന പ്രൊജക്ടാണ് മാനസ നടപ്പാക്കുന്നത്. . ഒരു സിവിൽ എഞ്ചിനീയർ ബിരുദധാരിയാണ് മാനസ. തെലങ്കാനയിലെ ഒരു കമ്പനിയിൽ നി

kk

ന്നാണ് ഇതിനാവശ്യമായ പൈപ്പുകൾ അവർ ശേഖരിച്ചത്. മാനസയുടെ ആവശ്യമനുസരിച്ച് പല വലിപ്പത്തിലുള്ള പൈപ്പുകൾ കമ്പനി ചെയ്തു കൊടുക്കുന്നു.

വൃത്താകൃതിയിലാണെങ്കിലും, മൂന്ന് അംഗങ്ങളുള്ള ഒരു കുടുംബത്തിന് സുഖമായി പെരുമാറാനുള്ള സൗകര്യങ്ങൾ വീടിനകത്ത് ഉണ്ടാകും. മൂന്ന് കിടപ്പ് മുറികൾ വരെ പണിയാനും കഴിയും.. സിവിൽ എൻജിനീയറിംഗി വിദ്യാർത്ഥിയായിരിക്കെ തെലങ്കാനയിലെ ചേരിപ്രദേശങ്ങളിൽ സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമായി സന്ദർശിച്ചപ്പോൾ തോന്നിയ ആശയമാണ് മാനസ നടപ്പാക്കുന്നത്

ഇതിന്റെ തുടർനടപടികളുടെ ഭാഗമായി മാനസ തെലങ്കാനയിലെ സിദ്ദിപേട്ടിലെ മലിനജല പൈപ്പുകൾ നിർമ്മിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടു. അവരുടെ സഹായത്തോടെ, നീളം കൂടിയ പൈപ്പുകൾ മാനസ ശേഖരിക്കാൻ തുടങ്ങി. വാതിൽ, വിൻഡോ ഫ്രെയിം, ബാത്ത്റൂം, ഇലക്ട്രിക്കൽ ഫിറ്റിംഗ് എന്നിവയുൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ വാങ്ങാൻ മാനസ അമ്മയിൽ നിന്ന് പണം കടം വാങ്ങി. ഒ മാനസയുടെ ഒരു ബന്ധു വീട് നിർമ്മിക്കാനുള്ള ഭൂമി നൽകി. അങ്ങനെ മാർച്ച് 28 ടെ ഒരു കിടപ്പ്മുറിയുള്ള ഓപോഡ് വീട് തയ്യാറായി. വീടിന് 16 അടി നീളവും ഏഴടി ഉയരവുമുണ്ട്. ഒരു ചെറിയ സ്വീകരണമുറി, ഒരു കുളിമുറി, അടുക്കള, സിങ്ക്, ഒരു കിടപ്പുമുറി എന്നിവ അടങ്ങിയതാണ് ആ വീട്.

kk

ഒപോഡ് വീടുകൾ നിർമ്മിക്കാൻ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ ഇരുന്നൂറോളം ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്ന് മാനസ പറയുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നാൽ ഉടൻ തന്നെ അതിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭക്കും. ഇതിനായി സാംനവി കൺസ്ട്രക്ഷൻസ് എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയും ആരംഭിച്ചിട്ടുണ്ട്.