രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം, നാഡികളുടെ പ്രവർത്തനം, ഉപാപചയം എന്നിവ ആരോഗ്യകരമാക്കുന്നതിനും പ്രധാനപ്പെട്ട ധാതുവാണ് സിങ്ക്.പയറുവർഗങ്ങൾ, ഇറച്ചി, മത്സ്യം, കക്കയിറച്ചി എന്നിവ സിങ്കിനാൽ സമ്പന്നമാണ്.
സിങ്കിന്റെ ഉറവിടമായ നിലക്കടല ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ആരോഗ്യകരമായ പ്രോട്ടീൻ, കൊഴുപ്പുകൾ, സെലിനിയം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ശരീരത്തിന് പ്രദാനം ചെയ്യുന്നു. ചിപ്പിയുടെ മാംസം സിങ്കിന്റെ കലവറയാണ്.
ഇത് കഴിക്കുന്നത് വഴി പ്രതിരോധശേഷിക്ക് ആവശ്യമായ ഡി.എച്ച്.എ. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഉത്പാദനം വർദ്ധിക്കുന്നു. പയർ, ബീൻസ് തുടങ്ങിയ പയറുവർഗങ്ങളിൽ സിങ്ക് ഉണ്ട്. ഇവ വേവിച്ച് കഴിക്കുന്നതാണ് ഉചിതം. കൂടാതെ നാരുകളുടെയും പ്രോട്ടീന്റെയും ഉറവിടം കൂടിയാണ് പയറുവർഗങ്ങൾ. ചിക്കൻ കഴിക്കുന്നതും ആവശ്യമായ അളവിൽ സിങ്ക് ലഭ്യമാക്കുന്നു.