തിരുവനന്തപുരം: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ കളക്ടർ അസ്കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് ദ്വീപ് കളക്ടർ വാർത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവരാണ് അറസ്റ്റിലായത്.