ന്യൂഡൽഹി: ആന്‍റിഗ്വയില്‍നിന്ന് മുങ്ങി അയല്‍രാജ്യമായ ഡൊമിനിക്കയിലെത്തി അറസ്റ്റിലായ ഇന്ത്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യക്ക് കൈമാറാനുളള നീക്കത്തിന് തിരിച്ചടി. ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ ഡൊമിനിക്ക ഉള്‍പ്പെട്ട കരീബിയന്‍ രാജ്യങ്ങളുടെ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോള്‍ അന്തിമ വിധി വരാനും സാദ്ധ്യതയുണ്ട്.
തുടര്‍നടപടികള്‍ കോടതിവിധി അനുസരിച്ചെന്ന് ആന്‍റിഗ്വന്‍ പ്രധാനമന്ത്രി പറഞ്ഞു. മെഹുൽ ചോക്‌സിക്കായി ഡൊമിനിക്കയിലെ കോടതിയില്‍ അഭിഭാഷകര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ ചെയ്‌തു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്‌പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് മെഹുല്‍ ചോക്‌സി. 2018ലാണ് ഇന്ത്യയില്‍ നിന്ന് കടന്ന് കരീബിയന്‍ രാജ്യമായ ആന്‍റിഗ്വയിലെത്തി ചോക്‌സി പൗരത്വം സ്വന്തമാക്കിയത്.