kodakara

​​​​​തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി നേതാക്കളുടെ ചോദ്യം ചെയ്യൽ നടപടികൾ തുടരുന്നു. ബി ജെ പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശിനെ തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോൺ രേഖകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ.

പണത്തിന്‍റെ ഉറവിടം കണ്ടെത്താനാണ് ചോദ്യം ചെയ്യൽ. കാറിൽ കൊണ്ടുപോയ പണം ബി ജെ പിയുടേതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കവർച്ച കേസിൽ ബി ജെ പി നേതാക്കൾക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.പക്ഷേ, പണത്തിന്‍റെ ഉറവിടത്തിൽ ബി ജെ പി ബന്ധമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടായിരുന്നു കൊടകരയിൽ നഷ്ടപ്പെട്ടതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പരാതിക്കാരനായ ധർമരാജൻ സംഭവ ശേഷം വിളിച്ച ഫോൺ കോളുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്‌തിരുന്നു.