a

മലയാള സി​നി​മയി​ലെ തി​രക്കഥാകൃത്തുക്കളി​ൽ ആദ്യ സൂപ്പർ താരമായി​രുന്നു ഡെന്നീസ് ജോസഫ്

പ്രി​യ​ ​ഡെ​ന്നീ​സ് ​ജോ​സ​ഫ് ​ന​മ്മെ​ ​വി​ട്ടു​ ​പോ​കു​ന്ന​തി​നു​ ​ഏ​താ​ണ്ട് ​പ​ത്തു​ ​ദി​വ​സം​ ​മു​മ്പ് പങ്കുവച്ച ​ ​വാ​ട്ട്‌​സാ​പ്പ് ​ചി​ത്രവും ​ഒ​പ്പം​ ​ഒ​രു​ ​അ​ടി​ക്കു​റി​പ്പും​ ​ഉ​ണ്ട്.''​ഈ​ ​പ​രാ​ക്ര​മി​ക​ളെ​ ​ഓ​ർ​മ്മ​ ​ഉ​ണ്ടോ​?​”.​ ​ആ​ ​പ്ര​യോ​ഗം​ ​എ​നി​ക്ക് ​ന​ന്നേ​ ​ഇ​ഷ്ട​പെ​ട്ട​തു​ ​കൊ​ണ്ട് ​കു​റെ​ ​നേ​രം​ ​ചി​രി​ച്ചു​പോ​യി.​ ​അ​ത് ​ജോ​ഷി​യും​ ​ഞാ​നും​ ​ഡെ​ന്നീസും​ ​ആ​യി​രു​ന്നു.​ ​ആ​ ​ച​ങ്ങാ​തി​ ​അ​ങ്ങ​നെ​യാ​ണ്.​ ​മു​ഖ​പ​ക്ഷം​ ​നോ​ക്കാ​തെ​ ​മ​ന​സി​ൽ​ ​വ​രു​ന്ന​ത് ​വെ​ട്ടി​ത്തു​റ​ന്ന് ​പ​റ​യും.
എ​ന്റെ​ ​വി​ര​ലു​ക​ൾ​ക്കി​ട​യി​ൽ​ ​പു​ക​യാ​തെ​ ​നി​ൽക്കു​ന്ന​ 555​ ​സി​ഗ​ര​റ്റ് ​ക​ണ്ടു​ ​അ​ന​വ​ധി​ ​ആ​ൾ​ക്കാ​ർ​ ​വി​ളി​ക്കു​ക​യു​ണ്ടാ​യി.''അ​പ്പോ​ൾ​ ​പ​ണ്ട് ​പ​ണ്ട് ​പു​ക​വ​ലി​ക്കാ​ര​ൻ​ ​ആ​യി​രു​ന്നു​ ​അ​ല്ലേ​ ​?​”​ ​സ​ത്യ​ത്തി​ൽ​ ​ഡെ​ന്നീ​സി​ന്റെ​ ​പോ​ക്ക​റ്റി​ലെ​ ​പാ​ക്ക​റ്റി​ൽ​ ​നി​ന്ന് ​അ​നു​വാ​ദ​മി​ല്ലാ​തെ​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​ഒ​രു​ ​സി​ഗ​ര​റ്റ് ​ആ​യി​രു​ന്നു​ ​അ​ത്.​ ​അ​തി​ല്‍​ ​കു​ത്തി​ ​നി​റ​ച്ച​ ​ടു​ബാ​ക്കോ​ ​ക​ത്തു​ന്ന​തി​നു​ ​മു​മ്പു​ള്ള​ ​ഗ​ന്ധ​ത്തി​നു​ ​ഒ​രു​ ​മാ​സ്മ​രി​ക​ത​ ​അ​നു​ഭ​വ​പ്പെ​ടു​മാ​യി​രു​ന്നു.​ ​അ​ത്രേ​യൊ​ള്ളൂ,​ ​പു​ക​വ​ലി​ ​എ​നി​ക്ക് ​ശീ​ല​മാ​യി​രു​ന്നി​ല്ല.​ ​പി​ൽക്കാ​ല​ത്തു,​ ​എ​ല്ലാം​ ​ഉ​പേ​ക്ഷി​ച്ച​ ​ഒ​രു​ ​സ്വാ​ത്വി​ക​ൻ​ ​ഡെന്നീസും​ ​ആ​യി​ട്ടാ​യി​രു​ന്നു​ ​എ​നി​ക്ക് ​കൂ​ടു​ത​ൽ​ച​ങ്ങാ​ത്തം.
വ​രും​ ​കാ​ല​ത്തി​നു​ ​ഇ​ങ്ങ​നെ​യൊ​രു​ ​സ്‌​ക്രീ​ൻ​ ​റൈ​റ്റ​റു​ടെ​ ​പി​റ​വി​ ​ഉ​ണ്ടാ​വി​ല്ല.​ ​മു​പ്പ​തു​ ​വ​യ​സി​നു​ ​മു​മ്പേ,​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​പി​റ​ക്കു​ന്ന​ ​സി​നി​മ​ക​ളു​ടെ​ ​ഛാ​യാ​ചി​ത്രം​ ​മാ​റ്റി​ക്കു​റി​ച്ചു​ ​അ​യാ​ൾ.​ ​ഞാ​ൻ​ ​ചോ​ദി​ച്ചി​ട്ടു​ണ്ട് ​എ​പ്പോ​ഴോ​ ​”​ഡെ​ന്നി​സെ​ ​ന​മു​ക്ക് ​ചേ​ർ​ന്ന് ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യ​ണം.​ ​ഉ​ത്ത​രം​ ​മു​ഖ​ത്ത​ടി​ക്കും​ ​പോ​ലെ​ ​വ​ന്നു.​ ​'അ​സാ​ധ്യം​…"​താ​ൻ​ ​വേ​റെ​ ​ലെ​വ​ൽ​ ​ആ​ണ്.​ ​ന​മ്മ​ൾ​ ​ഒ​ത്തു​ചേ​ർ​ന്നാ​ൽ​ ​ഭൂ​ക​മ്പം​ ​ഉ​റ​പ്പ്’.​ ​അ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ച്ച​യാ​യ​ ​ഭാ​ഷ​യാ​ണ്.​ ​എ​ന്നോ​ട് ​സ​ഹ​ക​രി​ക്കാ​നു​ള്ള​ ​ഇ​ഷ്ട​ക്കേ​ടു​കൊ​ണ്ടോ​ ​ഒ​ഴി​വാ​ക്കാ​നോ​ ​ഒ​ന്നു​മാ​യി​രു​ന്നി​ല്ല.​ ​എ​ന്റെ​ ​ചി​ന്ത​ക​ളെ​ ​എ​ന്നും​ ​ആ​യി​രം​ ​നാ​വു​ക​ളോ​ടെ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടേ​യു​ള്ളൂ.
'​അ​യ്യ​ർ​ ​ദി​ ​ഗ്രേ​റ്റ്’​ ​നെ​ ​ഒ​രു​ ​അ​ത്ഭു​ത​മാ​യി​ ​പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​ര​ണ്ടു​ ​മ​ഹാ​ര​ഥ​ന്മാ​രു​ടെ​ ​വ്യ​ത്യ​സ്ത​ ​സി​നി​മ​ക​ൾ​ ​മു​ഴു​വ​നും​ ​ത​ന്നെ​ ​ഡെന്നീസി​ന്റെ​ ​സം​ഭാ​വ​ന​ക​ൾ​ ​ആ​യി​രു​ന്നി​ല്ലേ​?​ ​ഉ​പേ​ക്ഷി​ച്ചു​ ​ത​ള്ളി​യ​ ​മൂ​ല​ക്ക​ല്ലി​നെ​ ​സ്വ​ർ​ണ​ ​ഗോ​പു​രം​ ​ആ​ക്കാ​നു'ന്യൂ​ ​ഡ​ൽ​ഹി​"ക്കു​ ​ക​ഴി​ഞ്ഞു.​ ​വി​ൻ​സെ​ന്റ് ​ഗോ​മ​സി​നെ​ ​മ​ല​യാ​ളി​യു​ടെ​ ​ച​ക്ര​വ​ർ​ത്തി​യാ​ക്കി.​ ​എ​ത്ര​യെ​ത്ര​ ​വ്യ​ത്യ​സ്ത​ ​ക​ഥ​ക​ൾ​ ​ഇ​വ​ർ​ക്കാ​യി​ ​ജ​നി​ച്ചു.​ ​എ​ന്നി​ട്ടു​മെ​ന്തേ​ ​അ​യാ​ൾ​ ​അ​ന്ത​ർ​മു​ഖ​നാ​യി​?​ ​സി​നി​മാ​ലോ​കം​ ​ക​ണ്ടെ​ത്തേ​ണ്ട​ ​ഉ​ത്ത​ര​മാ​ണ്.
വി​ഴു​ങ്ങി​യാ​ൽ​ ​തൊ​ണ്ട​യി​ൽ​ ​മു​ഴ​ക്കു​ന്ന​ ​സി​നി​മ​ക​ളു​ടെ​ ​പു​റ​കെ​ ​ഫാ​ഷ​ൻ​ ​പ​രേ​ഡ് ​ന​ട​ത്തു​ന്ന​ ​ഹീ​റോ​ ​സ​ങ്ക​ല്പ​ത്തോ​ട് ​ആ​ ​മ​ഹാ​ര​ഥ​ൻ​ ​വി​ഘ​ടി​ച്ചി​രി​ക്കാം.​ ​അ​വ​സാ​ന​ ​ഘ​ട്ട​ത്തി​ൽ​ ​എ​പ്പോ​ഴോ​ ​ഒ​രു​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​പ്രൊ​ഡ്യൂ​സ​ർ​ ​ ​തോം​സ​ൺ​ ​ഗ്രൂ​പ്പി​ലെ​ ​ബാ​ബു​വി​ന്റെ​ ​വീ​ട്ടി​ൽ​ ​ഡെ​ന്നീസ് ​പോ​വു​ക​യു​ണ്ടാ​യി.​ ​മ​ക​ളു​ടെ​ ​അ​ഡ്മി​ഷ​ന്‍​ ​റെ​ക്ക​മെ​ൻ​ഡേ​ഷ​നു​മാ​യി.​ ​മ​ട​ക്കം​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​ക​യ​റു​ന്ന​തു​ ​ക​ണ്ട് ​കാർ​ ​വി​ട്ടു​ ​ത​രാം​ ​എ​ന്ന് ​ബാ​ബു​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഡെ​ന്നീസ് ​ചി​രി​ച്ചു​കൊ​ണ്ട് ​ ''​ഞാ​ൻ​ ​ഓ​ട്ടോ​യി​ൽ​വ​ന്നു​ ​ഓ​ട്ടോ​യി​ൽ​ ​പോ​ട്ടെ.​ ​ഞാ​ൻ​ ​ഇ​പ്പോ​ൾ​ ​സാ​ധാ​ര​ണ​ക്കാ​ര​ൻ​ ​ആ​ണ്.”
ഡെന്നീസി​ന്റെ​ ​മ​ര​ണ​ശേ​ഷം​ ​ബാ​ബു​ ​എ​ന്നോ​ട് ​ഇ​ത് ​പങ്കുവച്ചപ്പോൾ ​ ​മ​നസി​ൽ​ ​ഒ​രു​ ​ഭാ​രം​ ​തോ​ന്നി.​ ​ആ​ ​പാ​വം​ ​മ​നു​ഷ്യ​ൻ​ ​എ​ങ്ങ​നെ​ ​ജീ​വി​ക്കു​ന്നു​ ​എ​ന്ന് ​മ​ല​യാ​ള​ ​സി​നി​മ​ ​അ​ന്വേ​ഷി​ച്ചി​ല്ല​!,​ ​മ​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​എ​ങ്ങ​നെ​ ​മ​രി​ച്ചു​ ​എ​ന്ന് ​അ​ന്വേ​ഷി​ക്കു​ന്നു.​ ​എ​ന്തൊ​രു​ ​വി​രോ​ധാ​ഭാ​സം​!.​ ​ആ​ ​ന​ല്ല​ ​മ​നു​ഷ്യ​ൻ​ ​ഉ​യ​ര​ങ്ങ​ളി​ലേ​ ​സ്വ​ർ​ഗ​ത്തി​ലേ​ക്ക് ​ചി​റ​ക​ടി​ച്ചു​. ​

ഡെ​ന്നീ​സ് ​ജോ​സ​ഫി​ന്റെ​ ​അ​കാ​ല​ ​വി​യോ​ഗം​ ​എ​ന്നെ​ ​വ​ല്ലാ​തെ​ ​സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു.വ​ള​ർ​ച്ച​യി​ലും​ ​ത​ള​ർ​ച്ച​യി​ലും​ ​എ​ന്റെ​ ​ഒ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്ന​ ​സ​ഹോ​ദ​ര​ ​തു​ല്യ​നായസു​ഹൃ​ത്ത് ​ഇ​പ്പോ​ഴി​ല്ല,​ ​എ​ഴു​തി​യ​തും​ ​സം​വി​ധാ​നം​ ​ചെ​യ്ത​തു​മാ​യ​ ​എ​ല്ലാസി​നി​മ​ക​ളി​ലൂ​ടെ​യും​ ​അ​ദ്ദേ​ഹം​ ​ഓ​ർ​മി​ക്ക​പ്പെ​ടും.​ ​നി​ത്യ​ശാ​ന്തി​ ​നേ​രു​ന്നു.-മമ്മൂട്ടി

എ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ഡെ​ന്നീ​സി​നു​വേ​ണ്ടി​ ​ഈ​ ​വ​രി​ക​ൾ​ ​കു​റി​യ്ക്കു​മ്പോ​ൾ​ ​ഓ​ർ​മ്മ​കൾക്ര​മം​ ​തെ​റ്റി​ ​വ​ന്ന് ​കൈ​ക​ൾ​ ​പി​ടി​ച്ചു​ ​മാ​റ്റു​ന്ന​പോ​ലെ​യാ​ണ് ​തോ​ന്നു​ന്ന​ത്.തി​ര​ക്ക​ഥാ​ലോ​ക​ത്തെ​ ​രാ​ജാ​വാ​യി​രു​ന്നു​ ​ഡെ​ന്നീ​സ്.​ ​ആ​ ​രാ​ജാ​വി​ന്റെ​ ​മ​ക്ക​ളാ​യി​ ​പി​റ​ന്നഒ​ട്ടേ​റേ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ​ജീ​വ​ൻ​ ​ന​ൽ​കാ​നു​ള്ള​ ​ഭാ​ഗ്യം​ ​സി​ദ്ധി​ച്ച​ ​ഒ​രാ​ളാ​ണ് ഈഞാ​നും.​ ​സൗ​മ്യ​മാ​യ​ ​പു​ഞ്ചി​രി​യി​ൽ​ ​ഒ​ളി​പ്പി​ച്ചു​വെ​ച്ച,​ ​തി​രി​ച്ചൊ​ന്നുംപ്ര​തീ​ക്ഷി​ക്കാ​തി​രു​ന്ന​ ​സ്‌​നേ​ഹ​മാ​യി​രു​ന്നു​ ​ഡെ​ന്നീ​സ്.​ ​വെ​ള്ളി​ത്തി​ര​ക​ളെത്ര​സി​പ്പി​ക്കു​ന്ന​ ​എ​ത്ര​യെ​ത്ര​ ​ച​ടു​ല​ൻ​ ​ക​ഥ​ക​ൾ,​ ​വി​കാ​ര​ ​വി​ക്ഷോ​ഭ​ങ്ങ​ളു​ടെ​ ​തി​ര​കൾഇ​ള​കി​മ​റി​യു​ന്ന​ ​സ​ന്ദ​ർ​ഭ​ങ്ങ​ൾ,​ ​രൗ​ദ്ര​ത്തി​ന്റെ​ ​തീ​യും​ ​പ്ര​ണ​യ​ത്തി​ന്റെ​ ​മ​ധു​ര​വുംവേ​ദ​ന​യു​ടെ​ ​ക​ണ്ണീ​രു​പ്പും​ ​നി​റ​ഞ്ഞ​ ​സം​ഭാ​ഷ​ണ​ങ്ങ​ൾ.​ ​ആ​ർ​ദ്ര​ബ​ന്ധ​ങ്ങ​ളു​ടെ​ ​ക​ഥ​ക​ൾ​ ​തൊ​ട്ട്അ​ധോ​ലോ​ക​ങ്ങ​ളു​ടെ​ ​കു​ടി​പ്പ​ക​ ൾ വരെ.-മോഹൻലാൽ