ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരണം നടത്തിയതോടെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗത്തിൽ നിന്നും സൈബർ ആക്രമണം നേരിടുകയാണ് നടൻ പൃഥ്വിരാജ്. പിതാവും നടനുമായ സുകുമാരനെ താരതമ്യം ചെയ‌്തുപോലുമായിരുന്നു പല കമന്റുകളും.. എന്നാൽ തന്നെ അതൊന്നും ബാധിക്കുന്നില്ലെന്ന തരത്തിൽ തന്നെയാണ് പൃഥ്വിയും ഇക്കാര്യത്തെ നോക്കിക്കാണുന്നത്..
ഇപ്പോഴിതാ ഫേസ്ബുക്കിൽ ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. സിനിമാലോകത്തെ വമ്പൻമാരാണ് ചിത്രത്തിലുള്ളത്. മോഹൻലാൽ, മണിരത്നം, ക്യാമറാമാൻ രവി കെ ചന്ദ്രൻ എന്നിവർക്കൊപ്പം സുകുമാരനുമടങ്ങുന്ന ലൊക്കേഷൻ ചിത്രമാണത്. 1984ൽ പുറത്തിറങ്ങിയ ഉണർവ് എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രമാണ് താരം പങ്കുവച്ചത്.
Lalettan, Achan, Mani Ratnam sir, Ravi ettan (Ravi. K. Chandran), on the sets of #UNARU (1984). 😊
Mohanlal
Posted by Prithviraj Sukumaran on Thursday, 27 May 2021
Thank you Ravi Sir for the picture!