ലോക് ഡൗൺ കാലത്ത് വർക്കൗട്ടിൽ മുഴുകി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. ചെന്നൈയിലെ വീടിന്റെ ബാൽക്കണയിൽ താരം വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ വൈറലാണ്. സ്കിപ്പിങ് റോപ്പ്, പഞ്ചിംഗ് ബാഗ് എന്നിവ ഉപയോഗിച്ചാണ് വ്യായാമം ചെയ്യുന്നത്. താടി നീട്ടിയ ലുക്കിലാണ് മോഹൻലാൽ ഇപ്പോഴുള്ളത്. കടലിനോട് ചേർന്നുള്ള അദ്ദേഹത്തിന്റെ വീടിന്റെ മനോഹാരിതയും വിഡിയോയിൽ കാണാം.ലോക് ഡൗൺകാലത്ത് വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങൾ മുൻപും താരം പങ്കുവച്ചിരുന്നു. ചെന്നൈയിലെ വീട്ടിൽ ഭാര്യ സുചിത്ര, മക്കളായ പ്രണവ്, മായ എന്നിവർക്കൊപ്പമാണ് മോഹൻലാൽ . ലോക് ഡൗണിനുശേഷം മോഹൻലാൽ താൻ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കും.