bengladeshi

ബംഗളൂരു: ബംഗ്ളാദേശ് സ്വദേശിനിയായ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും കു‌റ്റകൃത്യം വീഡിയോയിൽ പകർത്തുകയും ചെയ്‌ത കേസിൽ രണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന ബംഗളൂരു പൊലീസ് ഇവരെ കാലിൽ വെടിവച്ച് വീഴ്‌ത്തി പിടികൂടി. സംഭവത്തിൽ പിടിയിലായ ബംഗ്ളാദേശ് സ്വദേശികളായ പ്രതികളിൽ രണ്ടുപേരാണ് തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.

വെടിയേ‌റ്റ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ ചോദ്യം ഈ വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബലാൽസംഗത്തിനും ആക്രമണത്തിനും പൊലീസ് കേസെടുത്തു. ആകെ ആറുപേരാണ് പ്രതികൾ. ഇവരിൽ രണ്ടുപേർ സ്‌ത്രീകളാണ്. ആറ് ദിവസം മുൻപ് ബംഗളൂരുവിൽ വച്ചായിരുന്നു സംഭവം.

ആക്രമണത്തിനിരയായ ബംഗ്ളാദേശ് സ്വദേശിനിയായ യുവതി ഇപ്പോൾ മ‌റ്റൊരു സംസ്ഥാനത്തിൽ ജോലി ചെയ്യുകയാണെന്നും ഇവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ബംഗളൂരു പൊലീസ് അറിയിച്ചു. അസാമിൽ പീ‌ഡന വീഡിയോ വൈറലായതിനെ തുടർന്നാണ് സംഭവം ബംഗളൂരു പൊലീസിന്റെ പക്കലെത്തുന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടും സാമ്പത്തികമായ തർക്കവുമാണ് യുവതിയെ ക്രൂരമായി പീഡിപ്പിക്കാൻ കാരണമെന്നാണ് പൊലീസ് അറിയിക്കുന്നത്.