മലപ്പുറം: പത്ത് വയസിന് താഴെ ഉള്ള പെൺകുട്ടികളെ പിടിപ്പിച്ച മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ സ്വദേശി മുഹമ്മദി(54)നെയാണ് മലപ്പുറം ഡിവൈ. എസ്. പി സുദർശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നിരവധി തവണ ഇയാൾ കുട്ടികളെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. അഞ്ച് പെൺകുട്ടികളാണ് പരാതി നൽകിയത്.
പീഡനത്തിരയായ പെൺകുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് മറ്റുള്ള കുട്ടികളും പീഡനവിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ മുഹമ്മദ് ഒളിവിൽ പോയി.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്. ഡിവൈ. എസ്. പി യുടെ നേതൃത്വത്തിൽ ഉള്ള സംഘത്തിനു പുറമെ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ പി. വി. സിന്ധുവിന്റെ നേതൃത്വത്തിൽ ഉള്ള വനിതാ പൊലീസും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.