us-china

ബീജിംഗ്: കൊറോണ വൈറസിസ് ഉത്ഭവിച്ചത് ലാബിൽ നിന്നാണെന്ന സിദ്ധാന്തത്തെ പിന്തുണച്ച് അന്വേഷണം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ചൈന രംഗത്ത്. യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇരുണ്ട ചരിത്രം ലോകത്തിന് അറിയാം എന്ന് ചൈന പറഞ്ഞു.

വുഹാനിലെ വൈറോളജി ലാബിൽ നിന്നാന്ന് കൊവിഡ് ഉത്ഭവിച്ചതെന്ന സിദ്ധാന്തത്തെ ചൈന പൂർണമായും തള്ളിക്കളഞ്ഞു. കൊവിഡിന്റെ പേരിൽ തങ്ങൾക്കതിരെ അമേരിക്ക ഗൂഢാലോചന നടത്തുകയാണെന്നും അമേരിക്കയിലെ ഉയർന്ന മരണനിരക്കിൽ നിന്ന് ശ്രദ്ധ തിരിക്കാനായി മഹാമാരിയെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും ചൈന ആരോപിച്ചു. പുതിയ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകത തള്ളിയ ചൈനീസ് വിദേശകാര്യ മന്ത്രാലയം, ബൈഡൻ ഭരണകൂടത്തിന്റെ ലക്ഷ്യവും പ്രേരണയും വ്യക്തമാണെന്നും പ്രതികരിച്ചു.

അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇരുണ്ട ചരിത്രം വളരെക്കാലമായി ലോകത്തിന് അറിയാമെന്ന് ഇറാക്ക് അധിനിവേശത്തെ ന്യായീകരിച്ച അമേരിക്കയുടെ ആരോപണങ്ങളെ പരാമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ ചൂണ്ടിക്കാട്ടി.