ബെർലിൻ: ജർമനിയിൽ 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനൊരുങ്ങുന്നു. എന്നാൽ, ഇത് നിർബന്ധമല്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു. ജൂൺ ഏഴ് മുതൽ കുട്ടികൾക്ക് വാക്സിൻ നൽകുമെന്നാണ് വിവരം. സ്കൂളുകളിൽ പോകാനും വിനോദ യാത്രകളിൽ പങ്കെടുക്കാനും വാക്സിൻ സ്വീകരിക്കണം. ഫൈസർ വാക്സിനാണ് കുട്ടികൾക്ക് നൽകാനൊരുങ്ങുന്നത്. കാനഡ, അമേരിക്ക എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിരുന്നു.