syrian-president

ഡമസ്​കസ്​: സിറിയയിൽ തുടർച്ചയായ നാലാം തവണയും പ്രസിഡന്റ് പദത്തിലേറി ബശ്ശാറുൽ അസദ്​​. നാലു ലക്ഷം പേരുടെ മരണത്തിനും ദശലക്ഷങ്ങളുടെ പലായനത്തിനും കാരണമായ ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന രണ്ടാം തിരഞ്ഞെടുപ്പാണിത്​. അസദിന്​ 95.1 ശതമാനം വോട്ട്​ ലഭിച്ചെന്ന്സിറിയയിൽ തുടർച്ചയായ നാലാം തവണയും പ്രസിഡന്റ് പദത്തിലേറി ബശ്ശാറുൽ അസദ്​ പാർലമെന്റ്​ സ്​പീക്കർ അറിയിച്ചു. മുൻ സഹമന്ത്രി അബ്​ദുല്ല സാലം അബ്​ദുല്ല, മഹ്​മൂദ്​ മർഹി എന്നിവർ എതിരാളികളായി രംഗത്തുണ്ടായിരുന്നെങ്കിലും ഇരുവർക്കും ലഭിച്ചത്​ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് വോട്ട് ലഭിച്ചത്. ഇരുവരും അസദിന്റെ നോമിനികളായിരുന്നുവെന്ന്​ വ്യാപക ആരോപണവുമുയർന്നിരുന്നു.

സിറിയയിലെ തിരഞ്ഞെടുപ്പിൽ കൃത്രിമമുണ്ടെന്ന് നേരത്തെ അമേരിക്ക​, ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി എന്നീ രാജ്യങ്ങൾ ആരോപണമുന്നയിച്ചിരുന്നു. ഇതിനി മുമ്പ് 2014ലാണ്​ രാജ്യത്ത്​ തിരഞ്ഞെടുപ്പ്​ നടന്നത്​.