fff

കോട്ടയം:​ ​കഞ്ചാവ് വിറ്റ് കാശുണ്ടാക്കി ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിച്ചുവന്ന രണ്ട് യുവാക്കൾ പിടിയിൽ. വൈക്കം ​വ​രി​ക്കാം​കു​ന്ന് ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ജ​യ് ​(​ 22​),​ ​വൈ​ശാ​ഖ് ​(27​)​ ​എ​ന്നി​വ​രാണ് രഹസ്യവിവരത്തെ തുടർന്ന് വൈ​ക്കം​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ടി.​എം.​മ​ജു​ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 01​ ​ഗ്രാം​ ​ഹാ​ഷി​ഷ് ​ഓ​യി​ലും​ 63​ ​ഗ്രാം​ ​ക​ഞ്ചാ​വും പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് കിലോ കണക്കിന് കഞ്ചാവ് എത്തിച്ചാണ് ഇവർ കച്ചവടം നടത്തിവന്നത്. ​5​ ​ഗ്രാം കഞ്ചാവിന് 500​ ​രൂ​പ​യാണ് ഇടപാടുകാരിൽ നിന്നും ഇവർ ഈടാക്കിവന്നിരുന്നത്. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ചാണ് ഇവർ ഹാഷിഷ് വാങ്ങിയിരുന്നത്. കൊച്ചിയിൽ നിന്നാണ് ഇവർ ഹാഷിഷ് വാങ്ങിയിരുന്നതെന്ന് അറിവായിട്ടുണ്ട്. ഇവർക്ക് ഹാഷിഷ് നല്കിയിരുന്ന ആളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ​ ​