military-coup

ബ​മാ​കോ: ത​ട​വി​ലാ​ക്കി​യ മാ​ലി പ്ര​സി​ഡ​ന്റി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും പ​ട്ടാ​ളം വി​ട്ട​യ​ച്ചെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥനായ മേ​ജർ ബാ​ബാ സി​സെ അറിയിച്ചു. രാജിവയ്ക്കാൻ സ​ന്ന​ദ്ധ​രാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ പ്ര​സി​ഡ​ന്റ്​ ബാ​ഹ്​ എ​ൻ​തോയേയും പ്രധാനമന്ത്രി മു​ക്താ​ർ ഔ​നേയും മോചിപ്പിച്ചതെന്നാണ് വിവരം.

മാ​ലി​യി​ൽ ജ​ന​കീ​യ സർ​ക്കാരി​നെ അ​ട്ടി​മ​റി​ച്ച്​ അ​ധി​കാ​രം കൈ​ക്ക​ലാ​ക്കി​യ പ​ട്ടാ​ള​ന​ട​പ​ടി​യെ അ​പ​ല​പി​ച്ച്​ ഐക്യാരാഷ്ട്രസഭയുടെ സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​ട​ക്കം വി​വി​ധ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​ക​ളും രാ​ജ്യ​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​സി​ഡന്റിനേയും പ്ര​ധാ​ന​മ​ന്ത്രിയേയും മ​റ്റും മോ​ചി​പ്പി​ക്ക​ണ​മെ​ന്നും യു.​എ​ൻ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഒ​രു വർഷ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ്​ പ​ട്ടാ​ള നേ​താ​വ്​ കേ​ണ​ൽ അ​സീ​മി ഗോ​യ്​​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്ത്​ പട്ടാള അ​ട്ടി​മ​റി ന​ട​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി, പ്ര​സി​ഡ​ന്റ്, പ്ര​തി​രോ​ധ​മ​ന്ത്രി എ​ന്നി​വ​രെ​യ​ട​ക്കം നിരവധി നേ​താ​ക്ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്തിരുന്നു.

പ്ര​സി​ഡന്റ് ബാ​ഹ്​ എ​ൻ​തോ ക​ഴി​ഞ്ഞ ദി​വ​സം അ​സീ​മി ഗോ​യ്​​ത​ക്ക്​ രാ​ജി സ​മ​ർപ്പി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി മു​ക്താർ ഔ​ന​യെ പു​റ​ത്താ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്​ ശേ​ഷ​മാ​ണ്​ രാ​ജി ന​ൽകി​യ​ത്. അടുത്ത വർ​ഷം രാ​ജ്യ​ത്ത്​ പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​മെ​ന്നാ​ണ്​ അ​സീ​മി പ്രഖ്യാപിച്ചിരിക്കുന്നത്.