aa

ന​വാ​ഗ​ത​നാ​യ​ ​റി​യാ​സ് ​മു​ഹ​മ്മ​ദ് ​സം​വി​​​ധാ​നം​ ​ചെ​യ്ത് ​ബാ​ല​താ​രം​ ​മീ​നാ​ക്ഷി​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​കു​ന്ന​ ​ചി​ത്ര​മാ​ണ് ​അ​മീ​റ.​ ​പൗ​ര​ത്വ​ ​ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള​ ​ച​ർ​ച്ച​ക​ളി​ലൂ​ന്നി​ ​സാ​മൂ​ഹി​ക​ ​പ്ര​സ​ക്തി​യു​ള്ള​ ​വി​ഷ​യ​മാ​ണ് ​ചി​ത്രം​ ​പ​റ​യു​ന്ന​ത്.​ ​ജി.​ഡ​ബ്ല്യു.​കെ​ ​എ​ന്റ​ർ​ടെയ് മന്റ്സ് ​ടീം​ ​ഡി​സം​ബ​ർ​ ​മി​സ്റ്റ് ​എ​ന്നി​വ​രു​ടെ​ ​ബാ​ന​റി​ൽ​ ​അ​നി​ൽ​ ​കു​മാ​റാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​ജൂ​ൺ​ 4​ ​ന് ​ ​ ​ഒ​ ടി​ ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​ ​ചി​​​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​ ​മീ​നാ​ക്ഷി​യു​ടെ​ ​അ​ച്ഛ​ൻ​ ​അ​നൂ​പി​ന്റേ​താ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥ.​ ​മീ​നാ​ക്ഷി​യെ​ ​കൂ​ടാ​തെ​ ​സ​ഹോ​ദ​ര​ൻ​ ​ഹാ​രി​ഷ്,​ ​കോ​ട്ട​യം​ ​ര​മേ​ഷ്,​ ​കോ​ട്ട​യം​ ​പു​രു​ഷ​ൻ,​ ​സം​വി​ധാ​യ​ക​ൻ​ ​ബോ​ബ​ൻ​ ​സാ​മു​വ​ൽ,​ ​സു​മേ​ഷ് ​ഗു​ഡ്‌​ല​ക്ക്,​ ​മീ​നാ​ക്ഷി​ ​മ​ഹേ​ഷ്,​ ​സ​ന്ധ്യ​ ​തു​ട​ങ്ങി​യ​വ​രും​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.​ ​അ​നൂ​പ് ​ആ​ർ.​ ​പാ​ദു​വ,​ ​സ​മീ​ർ​ ​മു​ഹ​മ്മ​ദ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​പി.​പ്ര​ജി​ത്ത് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ്വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ഡി​റ്റ​ർ​ ​സ​ന​ൽ​ ​രാ​ജി​യാ​ണ്.